Monday 29-Apr-2024

ക്രിസ്തുവിനോടൊപ്പം അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം : ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ


യോഹന്നാന്‍ 3:1-2, 7:50, 19:39

നിക്കോദിമോസിന്റെ ജീവിതത്തില്‍ നിന്നും നഷ്ടങ്ങളുടെ ആത്മീയതയെന്ന ചിന്ത ധ്യാനിക്കാം. ക്രിസ്തുവിനോടൊപ്പം ഖബറടക്ക വേളയില്‍ വരെ സഞ്ചരിച്ചവനാണ് നിക്കോദിമോസ്. ഇത് തന്നെയാണ് നിക്കോദിമോസിന്റെ ശിഷ്യത്വത്തിന്റെ പ്രാധാന്യം.  നഷ്ടങ്ങളുടെ ആദ്ധ്യാത്മീകത കര്‍ത്താവിനോട് ചേര്‍ന്നതും കര്‍ത്താവ് നമ്മോട് ചേര്‍ന്നതുമായ അനുഭവമാണ്. പരാജയത്തിലേക്ക് വീണുപോയ ശിഷ്യന്മാരുടെ കൂടെ മുറിവേറ്റ കര്‍ത്താവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. അനാഥത്വത്തിന്റെ രാജകുമാരന്‍ പറയുന്നു. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. 
ആര്‍ജ്ജിക്കുകയെന്ന ആധുനിക ചിന്തകളുടെ മധ്യത്തില്‍ നഷ്ടങ്ങളുടെ ആത്മീയതക്ക് ശക്തിയും ആധികാരകതയുമുള്ളത്. മനസ്സുകൊണ്ട് മനസ്സിനെ തൊടുന്ന പാരസ്പരികത ദൈവം പ്രതീക്ഷിക്കുന്നു. അവിടെ അനിവാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ദൈവവും ഞാനും കണ്ടുമുട്ടുമ്പോള്‍ നമ്മുടെ ദിശയ്ക്ക് സവിശേഷമായ മാറ്റം സംഭവിക്കുന്നു. അതുവരെ സഞ്ചരിച്ചതില്‍ നിന്നും വ്യത്യസ്തമായ ദിശകള്‍ ആത്യന്തകമായി ദൈവത്തിന്റെ അടുക്കലേക്ക് എത്തിക്കുന്നതാണ്. കാരണം വ്യത്യസ്തമായ ദിശകള്‍ തിരഞ്ഞെടുക്കുന്നത് ദൈവ വിളിയോടെയാണ്. മോശയ്ക്ക് മുള്‍പ്പടര്‍പ്പിന്റെ നടുവില്‍ നിന്നും ലഭിക്കുന്ന ദൈവീക നിയോഗം ഇത് നമുക്ക് വ്യക്തമാക്കുന്നു.
നിക്കോദിമോസ് രക്ഷകനെ തിരിച്ചറിഞ്ഞതാണ് ഈ അനുഭവം വലിയ സന്തോഷത്തിന്റെ ഭാഗമാണ്. നഷ്ടപ്പെട്ട മകന്റെ ഉപമയില്‍ അപ്പന്റെ സമീപത്തേക്കുള്ള മടങ്ങിവരവ് ജീവിതം തിരിച്ചു പിടിച്ച സന്തോഷത്തിന്റെ അനുഭവമാണ്. എന്നാല്‍ സഹോദരന്റെ വ്യാകുലത കാണിക്കുന്നത് - തിരിച്ചു വരവില്‍ അസ്സമാധാനം അനുഭവിക്കുന്ന ജീവിതങ്ങളെയാണ്. ഉത്പത്തി പുസ്തകം 33:10-ല്‍ ദൈവത്തിന്റെ മുഖം സഹോദരന്മാരില്‍ കാണുന്ന അനുഭവത്തെയാണ്. ദൈവം യേശുക്രിസ്തുവിലൂടെ നീതികരണം സാധ്യമായിരിക്കുന്ന ബോധ്യത്തില്‍ ദൈവത്തോടൊത്ത് ജീവിക്കുന്നതാണ് വിശ്വാസം. സുവിശേഷം ശക്തമായി ആഹ്വാനം ചെയ്യുന്നത് ദൈവത്തിങ്കലേക്കുള്ള മടങ്ങി വരവിനെയാണ്. സക്കായിയുടെ ജീവിതത്തിലും ഇത് വ്യക്തമാണ്, സമൃദ്ധിയിലും അവന്‍ തന്റെ കുറവിനെ മനസ്സിലാക്കുന്നു. രക്ഷയ്ക്ക് സാധുത ഉണ്ടാകുന്നത് ദൈവം ഒപ്പമായിരിക്കുന്ന അനുഭവങ്ങളിലാണ്. നഷ്ടങ്ങളോടെയാണ് സക്കായി രക്ഷയിലേക്ക് എത്തിച്ചേരുന്നത്.
ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനെക്കാള്‍ ദുഷ്‌ക്കരമാണ് ചോദ്യം ഉന്നയിക്കുകയെന്നത്. സത്യാന്വേഷിയായ നിക്കോദിമോസ് ചോദ്യം ചോദിക്കുന്നതായി നാം കാണുന്നു. ഇത് രക്ഷാനുഭവത്തിന്റെ ആരംഭമാണ്. ഞങ്ങള്‍ക്ക് ദൈവത്തെ കാണണമെന്ന് പറയുന്നവര്‍ക്ക് മുന്‍പില്‍ ക്രൂശിന്റെ ആഘോഷം വ്യക്തമാക്കുന്നത് സ്വര്‍ഗ്ഗം വെടിഞ്ഞ് സ്വയം വെളിപ്പെടുത്തിയ ദൈവത്തെയാണ്. ക്രൂശീകരണം മഹത്വീകരണം കൂടിയാണ്. യോഹന്നാന്‍ 12:32-ല്‍ പറയുന്നതാണ് ക്രൂശിന്റെ ദര്‍ശനം. താന്‍ ക്രൂശില്‍ നിന്ന് ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കും.
പത്രോസിന് ഒപ്പം പടകില്‍ കയറുന്ന ക്രിസ്തു സാന്നിദ്ധ്യം സൂചിപ്പിക്കുന്നത്. ദൈവകൃപയുടെ കടന്നു കയറ്റത്തെയാണ്. സമുദ്ര ജീവിതത്തില്‍ നിന്നും സമൂഹ ജീവിതത്തിലേക്ക് അവിടെ മാറ്റം സംഭവിക്കുന്നു. ക്രിസ്തുവിനെ അവന്‍ തള്ളിപ്പറയുന്നുണ്ടെങ്കിലും ദൈവസാന്നിദ്ധ്യം അവനെ ശിഷ്യത്വത്തിലേക്ക് വീണ്ടും നയിക്കുന്നു. യോഹന്നാന്‍ 7: 50 ല്‍ യേശുവിന്റെ വിചാരണയില്‍ യേശു നിക്കോദിമോസിന് വേണ്ടി വാദിക്കുന്നുണ്ട്. നിക്കോദിമോസിന്റെ ബോധ്യത്തിലൂടെ അവന്‍ നീതിക്കായി നിലകൊള്ളുന്നു. എവിടെ ധ്യാനം അവസാനിക്കുന്നുവോ, അവിടെ ജീവിതം ആരംഭിക്കുന്നു. ജീവിതം വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷ ഭൂമിയാണ്. അവിടെ നീതിയുടെ മക്കളായി നിലനില്‍ക്കാന്‍ സാധിക്കണം. അനീതിക്കെതിരെ ശബ്ദമുയര്‍ത്തണം. 
നിക്കോദിമോസ് കുരിശിന്റെ വഴിയില്‍ ചലിച്ചവനാണ്. ജീവിത വിശുദ്ധികൊണ്ട് ലോകത്തിന് സുഗന്ധമായി തീരുവാന്‍ സാധിക്കണം. കുരിശ് പറുദീസ തുറക്കുന്നതിനുള്ള താക്കോലാണ്. മറ്റുള്ളവരുടെ ആവശ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് പറുദീസ അനുഭവം സാധ്യമാകുന്നത്.
യോഹന്നാന്റെ സുവിശേഷത്തില്‍ കാഴ്ചയ്ക്ക് അപ്പുറത്തെ കാഴ്ചയാണ് വിശുദ്ധ കുര്‍ബ്ബാനയിലൂടെ ലഭിക്കുന്നത്. യേശുവിന് ഇടം നല്‍കുന്നതാണ് വി.കുര്‍ബ്ബാന. ദൈവ സ്‌നേഹത്തിന്റെ തണല്‍ ഈ സമൂഹത്തിന് നല്‍കാന്‍ നമുക്ക് സാധിക്കണം. 
ദൈവം കാര്യവിചാരകരായി നമ്മെ ആക്കിയിരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന ശിഷ്യത്വം നമുക്ക് ജീവിത്തില്‍ പിന്തുടരാം.

ക്രിസ്റ്റി സന്തോഷ്
ജിതിന്‍ രാജു

Trending News


Maramon, Kozhencherry,

Pathanamthitta, Kerala

Location

Follow Us
Photos

© Maramon Convention. All Rights Reserved.                 Design by Profess Software Solutions Private Limited