Sunday 28-Apr-2024

സുവിശേഷ
പ്രസംഗം ജനറൽ സെക്രട്ടറിയിൽ നിന്നും...

1895 ല്‍ ആറന്മുള മണല്‍പ്പുറത്ത് കണ്‍വന്‍ഷന്റെ പ്രഥമ വേദപഠന സംഗമം നടന്നു. മണല്‍തിട്ടയില്‍ കെട്ടിയുയര്‍ത്തിയ പന്തലില്‍ പത്തുദിവസം നീണ്ട ഉണര്‍വ്വ് യോഗത്തോടെയാണ് മാരാമണ്‍ കണ്‍വന്‍ഷന്റെ തുടക്കം. മലങ്കര സഭയില്‍ നവീകരണത്തിന്റെ ഉള്‍ക്കാഴ്ചയും ഉണര്‍വ്വിന്റെ ശക്തിയും ഒരുപോലെ അനുഭവമാക്കിയ പാരമ്പര്യമാണ് മാരാമണ്‍ കണ്‍വന്‍ഷനുള്ളത്. വേദപുസ്തകാടിസ്ഥാനത്തിലും സുവിശേഷ വിഹിതോപദേശങ്ങളിലും സഭാജനങ്ങളെ ഉറപ്പിച്ചു നിര്‍ത്തുവാനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ നിലാടുകള്‍ കൈകൊണ്ട് സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കിതീര്‍ക്കുവാനും കണ്‍വന്‍ഷന്‍ മുഖാന്തരമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ജാതി സ്പര്‍ദ്ധയും, അയിത്തവും കൊടികുത്തിവാഴുന്ന തിരുവിതാകൂറില്‍ അതിനെതിരായി സുവിശേഷ ദര്‍ശനത്താല്‍ സാമൂഹ്യ പരിവര്‍ത്തനത്തിനാലുള്ള ആഹ്വാനം കണ്‍വന്‍ഷന്‍ വേദിയിലുയര്‍ന്നു. ദേശത്തിന്റെ മൂല്യബോധത്തില്‍ കാതലായ മാറ്റം സൃഷ്ടിക്കുന്നതിന് ഇത് ഇടയായിതീര്‍ന്നു. സാമൂഹത്തിന്റെ രൂപാന്തരം ദൈവത്തിലും ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുമാണ് അധിഷ്ഠിതമായിട്ടുള്ളത്. അതിനെ തിരുവചനവുമായി ബന്ധിപ്പിക്കുകയാണ് ഈ കണ്‍വന്‍ഷന്റെ അടിസ്ഥാന പ്രമാണം.


ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഈ ആത്മീയ സംഗമം ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായി വളര്‍ന്നു. വിഭാഗിയതക്ക് അപ്പുറത്തേക്കു നീളുന്ന മാനവികതയുടെ ഒരു ഒത്തുചേരലായി മാറിയിരിക്കുന്നു. മാരാമണ്‍ കണ്‍വന്‍ഷന്‍ വ്യക്തമായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ദൈവം ക്രിസ്തുവിലൂടെ ലോകത്തെ സ്‌നേഹിച്ച ആ മഹല്‍ സ്‌നേഹത്തിന്റെ സന്ദേശം. കോവിഡാനന്തര ലോകത്തിന് സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരിനാളവുമായി പമ്പാ മണല്‍പ്പുറത്ത് നാലുവശവും തുറക്കപ്പെട്ട വിശാലമായ ഓല പന്തലിന്‍ കീഴില്‍ തിരുവചന മനനത്തിനായി ഒരുമിക്കുന്ന ഒരിടമായിമാറുന്നു മാരാമണ്‍. സഭകളുടെ വിവിധ സംഘടനകളും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനു സഹായിക്കുന്നു.


Trending News

SPEAKERS






Maramon, Kozhencherry,

Pathanamthitta, Kerala

Location

Follow Us
Photos

© Maramon Convention. All Rights Reserved.                 Design by Profess Software Solutions Private Limited