Monday 29-Apr-2024

ദൈവീക ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട പുറപ്പാടുകള്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത



128-ാമത് മാരാമണ്‍ കണ്‍വന്‍ഷനിലൂടെ ജീവിത അനുഭവങ്ങളില്‍ ദൈവീക ബോദ്ധ്യത്തിലൂടെ ജീവിതം ക്രമീകരിക്കേണ്ടതിന് ആവശ്യമായ ആഹ്വാനങ്ങള്‍ നമുക്ക് ലഭിച്ചു. ക്രിസ്തു കേന്ദ്രീകൃത ജീവിത ശൈലിക്കായി ദൈവം നമ്മോട് ആവശ്യപ്പെടുന്നു. 
ക്രിസ്തുവിലുള്ള പൂര്‍ണ്ണ ആളത്വത്തിലേക്ക് നമ്മള്‍ വളരണം. ആഹ്വാനങ്ങള്‍ അനുദിന ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ സഹായകമായി തീരണം. 
ഭാഷാ അടിസ്ഥാനത്തില്‍ നടത്തപ്പെട്ട യോഗങ്ങള്‍ നമ്മുടെ സഭയുടെ തനിമയെയും സ്വത്വത്തെയും തിരിച്ചറിയുവാന്‍ സഹായകരമായിരുന്നു. അവരുടെ സമര്‍പ്പണത്തിന്റെയും വിശ്വാസത്തിന്റെയും പ്രഖ്യാപനങ്ങളായി ഈ യോഗങ്ങള്‍ രൂപപ്പെട്ടു. കര്‍മ്മ നിരതരായ നമ്മള്‍ ദൈനംദിന ജീവിത വ്യവഹാരങ്ങളിലേക്ക് നമ്മള്‍ കടക്കുമ്പോള്‍ പുതുജീവത ശൈലിക്ക് നമ്മള്‍ രൂപം നല്‍കണം.

ലഹരി ഉപയോഗത്തെനെതിരെ നമ്മള്‍ ശക്തമായ സന്ദേശം കൈക്കൊള്ളണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആര്‍ജ്ജവത്തോടെ നാം പങ്കുകാരാകണം. പ്രണയ ബന്ധങ്ങളില്‍ ഉടലെടുക്കുന്ന പകയുടെ ശൈലി ഇല്ലാതാക്കുവാന്‍ നമ്മള്‍ ശ്രമിക്കണം. ആദരവും കരുത്തും സ്‌നേഹത്തിന്റെ ഊഷ്മളത നല്‍കും. 
പിതാവാം ദൈവമെ എന്റെ രാജ്യത്തെ എന്റെ ജീവിതത്തെ നയിക്കണമെ എന്ന പ്രാര്‍ത്ഥന നമ്മളില്‍ നിരന്തരം ഉരുവിടപ്പെടേണ്ടുന്ന പ്രാര്‍ത്ഥനയായിരിക്കണം. അതിനായി നമ്മെത്തന്നെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നു.

Trending News


Maramon, Kozhencherry,

Pathanamthitta, Kerala

Location

Follow Us
Photos

© Maramon Convention. All Rights Reserved.                 Design by Profess Software Solutions Private Limited