Sunday 28-Apr-2024

നോമ്പ് : പുതുക്കത്തിന്റെയും രൂപാന്തരത്തിന്റെയും കാലം ഡോ.യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം



അമ്പതു നോമ്പിന്റെ ആരംഭ ദിവസമാണല്ലോ ഇന്ന്. നോമ്പുകാലം കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവരാജ്യ ശുശ്രൂഷകളെയും, പീഢാനുഭവത്തെയും, കുരിശു മരണത്തെയും കബറടക്കത്തെയും ധ്യാനിക്കുന്നതിനുള്ള അവസരമാണ്. ആ അനുഭവത്തോട് ഏകീഭവിച്ച് രക്ഷയുടെ സന്തോഷത്തില്‍ ജീവിക്കുവാന്‍ വിശ്വാസികളെ ഒരുക്കുകയും ചെയ്യുന്ന അവസരമാണല്ലോ. കര്‍ത്താവിന്റെ നാല്‍പ്പതു ദിവസത്തെ ഉപവാസത്തെയും തുടര്‍ന്നുള്ള പത്തു ദിവസത്തെ പീഢാനുഭവത്തെയും ധ്യാനിക്കുന്ന ദിനങ്ങളായി പൗരസ്ത്യ സഭ വലിയ നോമ്പുകാലം ക്രമീകരിച്ചിരിക്കുന്നു. അതിലപ്പുറമായി നോമ്പുകാലം ടലഹള അൗറശശേിഴ ന്റെ അവസരം കൂടിയാണ്. ഇത് ഒരു ആഘോഷ കാലം. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷത്തിനുള്ള ഒരുക്കനാളുകളായിട്ടാണ് സഭ ഇതിനെ കാണുന്നത്. അര്‍ത്ഥശൂന്യമായ ആഘോഷമല്ല മറിച്ച് അന്തരാത്മാവിന്റെ അതിജീവന്റെ ആഘോഷമാണ്. ലൗകീക മോഹങ്ങളെ അതിജീവിച്ച് ദൈവീക സംസര്‍ഗത്തില്‍ ആത്മാവിനെ നയിക്കുന്ന പുനരുത്ഥാനമാണ് നോമ്പ് കാലത്ത് സാധ്യമാകേണ്ടത്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനം വരെ നമ്മുടെ ചിന്തകളെ സ്വാധീനിക്കേണ്ടത് സഹനത്തിന്റെ വഴികളിലൂടെയുള്ള കര്‍ത്താവിന്റെ യാത്രകളായിരിക്കണം. Jorgan Mottman എന്ന ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്‍ നോമ്പിനെ നന്നായി നിര്‍വ്വചിച്ചിട്ടുണ്ട്. Lent is a time of self examination and repentance as well it is the time to focus on the suffering and death of Jesus as a way to connect with the suffering of the world and to commit to working for Justice and Peace. It is the time to focus on the grace and the promise of new life through the ressurection of Jesus.
 അദ്ദേഹം മൂന്ന് കാര്യങ്ങളാണ് പറയാന്‍ ശ്രമിക്കുന്നത്.
1. ഇത് ആത്മപരിശോധനയ്ക്കും അനുതാപത്തിനു    മുള്ള സമയമാണ്.
2. ഇത് കര്‍ത്താവിന്റെ സഹനത്തിലും മരണത്തിലും         ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഏകീഭവിക്കുന്നതി             നുമുള്ള സമയമാണ്.  
3. ഇത് ലോകത്തിന്റെ സഹനത്തോട് താരതമ്യപ്പെടുത്തുവാനും നീതിക്കും സമാധാനത്തിനും വേണ്ടി യത്‌നിക്കുവാനുമുള്ള സമര്‍പ്പണ സമയമാണ്.
കര്‍ത്താവ് ആഗ്രഹിക്കുന്ന നോമ്പ് ഒരു നിശ്ചിത കാലത്തേക്കുള്ളതല്ല. അത് ജീവിത കാലം മുഴുവനും പാലിക്കേണ്ട ആത്മ തപസ്യയയാണ്. യെശയ്യാ പ്രവാചകന്‍ അതിനെ നന്നായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അന്യായ ബന്ധനങ്ങളെ അഴിക്കുക, പീഡിതരെ സ്വതന്ത്ര്വരായി വിട്ടയ്ക്കുക. നിന്റെ അപ്പം നുറുക്കി കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും നഗ്നത കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും, നിന്റെ മാംസരക്തമായിരിക്കുന്നവര്‍ക്ക് നിന്നെ മറക്കാതിരിക്കുന്നതല്ലയോ യഥാര്‍ത്ഥ നോമ്പും ഉപവാസവും? (യെശ. 58:5,6,7)
നീതിയുടെയും കരുണയുടെയും കവിഞ്ഞൊഴുക്കിന് വേണ്ടി അനുഷ്ഠിക്കുന്ന ആദ്ധ്യാത്മീക ഒരുക്കമാണ് നോമ്പ്. അത് ശരീരത്തെയും മനസ്സിനെയും നിയന്ത്രിച്ച് നിര്‍ത്താനുള്ള കേവലം വ്യക്തിപരമായ ശ്രമം മാത്രമല്ല, പിന്നെയോ അപരനിലേക്ക് ഇറങ്ങിച്ചെല്ലുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ആത്മീക തപസ്സായി തീരണം. അതിനാല്‍ അനുതാപവും രൂപാന്തരവും സാമൂഹിക പ്രതിബദ്ധതയുള്ളവരായി തീരുവാന്‍ ഈ നാളുകളിലെ നോമ്പാചരണം നമ്മെ സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഇന്നത്തെ ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന വേദഭാഗം ഇന്ന് ഏവന്‍ഗേലിയോനായി വായിച്ച യോഹന്നാന്‍ 2 : 1- 13 വരെയുള്ള വാക്യങ്ങളാണ്.
അടയാളങ്ങളുടെ പുസ്തകമെന്നാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം അറിയപ്പെടുന്നത്. കാനാവിലെ കല്യാണം മുതല്‍ ലാസറിന്റെ ഉയര്‍പ്പ് വരെ കര്‍ത്താവ് ചെയ്ത ഏഴ് അടയാളങ്ങളാണ് ഈ സുവിശേഷത്തിലുള്ളത്. എല്ലായിടത്തും അടങ്ങിയിരിക്കുന്ന വിഷയം ക്രിസ്തുവില്‍ പുതുജീവന്‍ എന്ന ചിന്തയാണ്. 
കര്‍ത്താവിന്റെ പരസ്യ ശുശ്രൂഷയുടെ ആദ്യ പ്രത്യക്ഷ അടയാളമാണ് കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ സംഭവം. ദൈവ മഹത്വം വെളിപ്പെടുത്തുന്ന അവസരമായി ഇതിനെ കണക്കാക്കുന്നു. യേശുവും ശിഷ്യന്മാരും, യേശുവിന്റെ അമ്മ മറിയയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ആ വിവാഹ വിരുന്നിലെ വീഞ്ഞിന്റെ അപര്യാപ്തതയാണ് ഈ അടയാളത്തിലേക്ക് നീങ്ങുവാന്‍ കാരണമായ സാഹചര്യം. ഈ അപര്യാപ്തതയില്‍ നിന്നും സമൃദ്ധിയിലേക്കുള്ള യാത്രയില്‍ പങ്കെടുക്കുന്നവരുടെ പ്രതികരണങ്ങളാണ് ഇന്നത്തെ ചിന്തയ്ക്ക് ആധാരമാക്കിയിരിക്കുന്നത്. 
ഈ സംഭവത്തില്‍ ക്രിസ്തു സാന്നിദ്ധ്യം എത്രമാത്രം തെളിവായി ഉണ്ടായിരിക്കുന്നുവെന്ന് ഓരോ സംഭവവും വെളിവാക്കുന്നു.

1. യേശു സാന്നിദ്ധ്യം - യേശുവിനെ 
ക്ഷണിക്കുന്നതിലൂടെ
കാനാവിലെ കല്യാണ ഭവനത്തില്‍ അപമാനകരമായ അനുഭവത്തെ അഭിമാന പര്യവസാനിയമാക്കി തീര്‍ത്തത് യേശു സാന്നിദ്ധ്യമാണെന്നതിന് രണ്ടു പക്ഷമില്ല. ദൈവ സാന്നിദ്ധ്യവും / യേശു സാന്നിദ്ധ്യവും നമുക്ക് എത്രമാത്രം യാഥാര്‍ത്ഥ്യമാണെന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. God is Omnipotent and Omni present ദൈവസാന്നിദ്ധ്യം എല്ലായിടത്തും ലഭ്യമാണ്. \'\'കണ്ടാലും ഞാന്‍ വാതില്‍ക്കല്‍ നിന്നും മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ അവന്‍ എന്നോടും ഞാന്‍ അവനോടും കൂടെ അത്താഴം കഴിക്കും\'\' (വെളിപ്പാട് 3:20) 
\'\'രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടിയാലും അവരുടെ മദ്ധ്യേ ഞാനുണ്ടാകും\'\' (മത്തായി 18:20) ഈ വാക്യങ്ങളുടെ അര്‍ത്ഥം ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. 
ഇന്ന് ചുറ്റുമുള്ള പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന കഴിഞ്ഞ് എല്ലാവരും ഈ പന്തലില്‍ കൂടിയിട്ടുണ്ട്. പള്ളി പൂട്ടി വികാരിയും ശുശ്രൂഷകനമൊക്കെ ഇവിടെയുണ്ട്. പള്ളികള്‍ വിജനം. ക്വോറമില്ലാത്തതു കൊണ്ട് കര്‍ത്താവിന്റെ സാന്നിദ്ധ്യം ദൈവാലയത്തില്‍ ഇല്ലായെന്നാണോ അര്‍ത്ഥം? അതല്ല അതിന്റെ അര്‍ത്ഥമെന്ന് വളരെ വ്യക്തം. വാതില്‍ക്കല്‍ നിന്നും മുട്ടുന്നു - വാതില്‍ തുറന്നാല്‍ അകത്തു പ്രവേശിക്കും. God is omni present,  ദൈവം സര്‍വ്വ വ്യാപിയാണ്. വാതില്‍ തുറന്ന് അകത്തോട്ട് പ്രവേശിക്കാന്‍ ക്ഷണിക്കുന്നതിന് മുമ്പ് തന്നെ ആ സാന്നിദ്ധ്യം അകത്തുണ്ടല്ലോ. പിന്നെ എന്തിന് അകത്തോട്ട് പ്രവേശിക്കുവാന്‍ ക്ഷണിക്കണം - 
 \'\'ദൈവം തന്റെ സാന്നിദ്ധ്യം ക്രിസ്തുയേശുവിലൂടെ ലഭ്യമാക്കിയിരിക്കുന്നു. \'\'ദൈവം നമ്മോടു കൂടെ\'\' എന്ന് അര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ ഇടണം. 
(മത്തായി 1: 22)
God has made available His presence. Untill and unless we avail that presence that presence is not a reality to us. What do you mean by  invitation - It is an expression of our willingness to have the presence of the other person. ക്ഷണിക്കുകയെന്ന വാക്കിന്റെ അര്‍ത്ഥം മറ്റുള്ളവന്റെ സാന്നിദ്ധ്യം എനിക്ക് ലഭ്യമാകണമെന്നുള്ള എന്റെ താത്പര്യം പ്രകടിപ്പിക്കുന്ന ഒന്നാണ്. ഈ അര്‍ത്ഥത്തില്‍ യേശു സാന്നിദ്ധ്യം എന്റെ ജീവിതത്തില്‍ ഒരു യാഥാര്‍ത്ഥ്യമായി തീരണമെന്ന് ആത്മാര്‍ത്ഥമായി നാം ആഗ്രഹിക്കുന്നുണ്ടോ? ചിലര്‍ ചോദിക്കും നീ രക്ഷിക്കപ്പെട്ടതാണോ? വീണ്ടും ജനനം പ്രാപിച്ചതാണോ? ചിലര്‍ക്കതു കേട്ടില്ലെങ്കില്‍ സ്വസ്തത ഇല്ല. ചിലര്‍ക്ക് ഈ വാക്കുകള്‍ പറഞ്ഞില്ലെങ്കിലും മറ്റു ചിലര്‍ക്ക് ഈ വക ചോദ്യങ്ങള്‍ അലര്‍ജ്ജിയാണ്. വാക്കുകള്‍ എന്തായാലും ഈ അനുഭവമാണ് പ്രധാനം.
ദൈവം മനുഷ്യനു നല്‍കിയ സ്വാതന്ത്ര്യവും ഡിഗ്നിറ്റിയും മാനിക്കുന്നവനാണ്. ഒന്നും ആരുടെ മേലും അടിച്ചേല്‍പ്പിക്കാന്‍ താത്പര്യമില്ലാത്തവനാണ്. തമ്പുരാന്‍ രക്ഷയും സാന്നിദ്ധ്യവും പുത്രനിലൂടെ ലഭ്യമാക്കിയിരിക്കുന്നു. അത് എന്റേതാക്കാനുള്ള ഉത്തരവാദിത്വവും സ്വാതന്ത്ര്യവും എന്റേതാണ്.
ഞാന്‍ ഇവിടെ നിന്ന് പ്രസംഗിക്കുന്നത് യാഥാര്‍ത്ഥ്യമാണെങ്കില്‍ നിങ്ങള്‍ എന്നെ കേള്‍ക്കുന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കില്‍ അതിനെക്കാള്‍ നമ്മുടെ ജീവിതത്തില്‍ യേശുകര്‍ത്താവ് യാഥാര്‍ത്ഥ്യമായി തീരണം. സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു ശ്രദ്ധിക്കുക, കൂരിരുള്‍ താഴ്‌വരയില്‍ കൂടി നടന്നാലും ഞാനൊരനര്‍ത്ഥവും ഭയപ്പെടുകയില്ല, നീ എന്നോടു കൂടെ ഇരിക്കുന്നവല്ലോ. 
അവനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതിലൂടെയാണ് അത് സാദ്ധ്യമാകുന്നത്. ഇത് ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയാണ്, അടിസ്ഥാന പ്രമാണമാണ്. 
ഒരു സംഭവം ഉദ്ധരിക്കുന്നത് സംഗതമാണെന്ന് തോന്നുന്നു. 
ഒരു സുവിശേഷകന്‍ മുടിവെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി. മുടിവെട്ടാന്‍ നേരത്തെ വന്നവര്‍ ഉണ്ടായിരുന്നതു കൊണ്ട് കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. ആ സമയം അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ഒരു ക്രൈസ്തവ മാസിക വായിച്ചുകൊണ്ടിരുന്നു. അതു കണ്ട ബാര്‍ബര്‍ പറഞ്ഞു, ദൈവം ഒന്നും ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ലോകത്ത് കണ്ടു കൊണ്ടിരിക്കുന്നതൊന്നും നടക്കില്ലല്ലോ. തനിക്ക് ബുദ്ധി നഷ്ടപ്പെട്ടോ.- സുവിശേഷകന്‍ ചിരിച്ചു കൊണ്ടിരുന്നു. മുടിവെട്ടും കഴിഞ്ഞ് കുറെ സമയം കഴിഞ്ഞപ്പോള്‍ താടിയും മുടിയും ഒക്കെ നീട്ടിയ ഒരുവനുമായി ബാര്‍ബര്‍ഷോപ്പില്‍ വന്നു - ഉറക്കെ പറയുകയാണ് - ഇവിടെ ഒരു ബാര്‍ബര്‍ ഉണ്ടോ? ബാര്‍ബര്‍ക്ക് ദേഷ്യം വന്നു. താനല്ലേ മുടിവെട്ടി ഇവിടെ നിന്നും ഇപ്പോള്‍ പോയത്. വീണ്ടും ഉപദേശി ചോദ്യം ആവര്‍ത്തിച്ചു. ബാര്‍ബറിന് ദേഷ്യം വന്നു. ഉപദേശി പ്രതിവചിച്ചു. ഇവിടെ ഒരു ബാര്‍ബര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇതുപോലെ താടിയും, മുടിയും നീട്ടിയ ഒരു മനുഷ്യന്‍ ഉണ്ടാകുമായിരുന്നുവോ? ബാര്‍ബറുടെ മറുപടി - ഇയാള്‍ എന്റെ മുന്നില്‍ തല കുനിക്കാത്തിടത്തോളം  എനിക്ക് എന്തു ചെയ്യുവാനൊക്കും? യേശുവിന് വേണ്ടി നാം ജീവിതത്തിന്റെ വാതില്‍ തുറക്കണം. അവനെ നമിക്കണം. 
ഇതുവരെയും യേശുകര്‍ത്താവിനെ ക്ഷണിച്ചിട്ടില്ലെങ്കില്‍, ഭവനത്തിലേക്ക് ക്ഷണിച്ചിട്ടില്ലെങ്കില്‍, പ്രിയ സ്‌നേഹിതരെ ആത്മാര്‍ത്ഥമായി തമ്പുരാനോട് അപേക്ഷിക്കണം. യേശുവെ.. എനിക്ക്, എന്റെ ഭവനത്തിന് നിന്നെ വേണം.. 
2.  യേശു സാന്നിദ്ധ്യം പ്രതിസന്ധികളില്‍ - 
ആ ഭവനം വലിയ ക്രൈസിസ് അനുഭവിക്കുന്നു, വീഞ്ഞ് തീര്‍ന്നു പോയിരിക്കുന്നു. ജീവിതം സുഖ - ദുഃഖ സമ്മശ്രമാണ്. ദുഃഖം മാത്രമുള്ള ജീവിതവും സുഖം മാത്രമുള്ള ജീവിതവും വെറും സ്വപ്നം മാത്രമാണ്. സന്തോഷത്തിന്റെ കൂട്ടായ്മയായ കാനാവിലെ കല്യാണ വീട്ടില്‍ പെട്ടന്നാണ് ഒരു പ്രതിസന്ധി ഉടലെടുക്കുന്നത്. ഒരിക്കലും സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി. പ്രതിസന്ധിയില്ലാത്ത ഒരു ജീവിതത്തെയാണ് നമുക്കേവര്‍ക്കും താത്പര്യം. അതാണ് ഏറെ ആളുകള്‍ അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു അനുഭവമാണിത്. ചിലരെങ്കിലും ചോദിച്ചിട്ടുണ്ട്. Where is God in the time of crisis?
 യേശു സാന്നിദ്ധ്യം അവനെ ക്ഷണിച്ചതിലൂടെ ആ ഭവനത്തില്‍ യാഥാര്‍ത്ഥ്യമായിരുന്നു. അപ്പോഴാണ് ആ ഭവനത്തില്‍ പ്രശ്‌നം ആരംഭിക്കുന്നത്. വീഞ്ഞ് തീര്‍ന്നുപോയിരിക്കുന്നു. ഇൃശശെ െശ െിീ േവേല മയലെിരല ീള വേല ഇവൃശേെ. ചില ചാനലുകളിലൂടെ സാധാരണ കിട്ടുന്ന മെസ്സേജ് ഇതാണ്. യേശുവുള്ള കുടുംബവും വ്യക്തിയും പ്രശ്‌ന രഹിതമാണ്. സകലവും ശുഭം. രോഗമുണ്ടാകില്ല, സാമ്പത്തിക ക്ലേശമുണ്ടാകില്ല, കടം വാങ്ങേണ്ടി വരില്ല, കടം കൊടുക്കുകയേയുള്ളു എന്നു തുടങ്ങി സകലവും സ്വസ്തം.
ഇത് പുതിയ നിയമ ചിന്തകള്‍ക്ക് യോജിച്ചതല്ല. കര്‍ത്താവിനോടു കൂടെ ആയിരിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരില്ലെന്ന് തമ്പുരാന്‍ വാക്കു തന്നിട്ടില്ല.. ഭക്തിയും ആത്മീയതയും പ്രതിസന്ധികളെ വേലികെട്ടി നിര്‍ത്താനുള്ളതല്ല. കര്‍ത്താവിനെ പിന്‍പറ്റാന്‍ ശ്രമിക്കുന്ന ശിഷ്യരോട് സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് പിന്‍പറ്റാന്‍ ശ്രമിക്കുന്ന ശിഷ്യരോട്,  തമ്പുരാന്‍ പറഞ്ഞത് ഇതല്ലേ! 
കാക്കയെ നോക്ക്, കുറുനരിയെ നോക്ക്, കൂടുണ്ട്, മാളമുണ്ട്, മനുഷ്യ പുത്രനോ തല ചായ്പ്പാന്‍ ഇടമില്ല - കര്‍ത്താവ് പറയുന്നു. I have nothing to promise except the Cross. ആരെങ്കിലും എന്നെ പിന്‍പറ്റുവാന്‍ താത്പര്യപ്പെടുന്നുവെങ്കില്‍ , തന്നെത്താന്‍ ത്യജിച്ച് കുരിശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.
കുരിശിന്റെ വഴിയില്‍ യാത്ര ചെയ്യാനാണ് കര്‍ത്താവ് ക്ഷണിക്കുന്നത്. എന്നാല്‍ കര്‍ത്താവ് നമുക്ക് തരുന്ന വാഗ്ദാനം എന്താണ്? തമ്പുരാനോടു കൂടെ സകല പ്രതിസന്ധിക്കും പ്രതിവിധിയുണ്ട്. There is a way out with the Lord, what ever may be the problem. Cast your burden upon me, I will take care of  it. കര്‍ത്താവിനോടു കൂടി സകല പ്രശ്‌നത്തിനും പരിഹാരമുണ്ട്. അതിന് സകലവും അവന്റെ കയ്യില്‍ ഭരമേല്‍പ്പിക്കണമെന്നുമാത്രം.

3.  ക്രിസ്തു സാന്നിദ്ധ്യം പ്രതികരണങ്ങളില്‍ 
ഈ പ്രതിസന്ധിയുടെ നടുവിലാണ് യേശുവിന്റെ അമ്മ പ്രത്യക്ഷപ്പെടുന്നത്. യഹൂദന്മാരുടെ വിവാഹത്തിലെ ഏറ്റവും പ്രധാന വിഭവമാണ് വീഞ്ഞ്. വിവാഹത്തിന് വരുന്നവരെ മാന്യമായി സത്ക്കരിച്ചയക്കുകയെന്നത് ക്ഷണിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. വീഞ്ഞിന്റെ കുറവ് ആ ഭവനത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ഊഹിക്കാവുന്നതേയുള്ളു. ആതിഥേയര്‍ അപമാനിതരാകും. ഇങ്ങനെയൊരു കുറവ് മണവാളനോ, വിരുന്നുവാഴിയോ ശ്രദ്ധിക്കുന്നതായി കാണുന്നില്ല. എന്നാല്‍ ആള്‍ക്കുട്ടത്തിലൊരാള്‍ യേശുവിന്റെ അമ്മ പതറാതെ നില്‍ക്കുന്നതായി കാണുന്നു.

മറിയ അവനോട് അവര്‍ക്ക് വീഞ്ഞില്ല എന്ന് പറഞ്ഞു. മറിയയുടെ മനോഭാവം ശ്രദ്ധിക്കേണ്ടതുണ്ട്. മറിയയുടെ കണ്ണ് എല്ലായിടത്തും എത്തിയെന്നതാണ് വാസ്തവം. നാം ഉള്‍പ്പെട്ടു നില്‍ക്കുന്ന സമൂഹത്തില്‍ അപമാനകരമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്നവര്‍ ഏറെയാണ്. വീഞ്ഞു തീര്‍ന്നു പോകുന്ന അനുഭവത്തിലൂടെ കടന്നു പോകുന്നവരെ നാം കാണാറുണ്ടോ? Are we sensitive to the Surroundings?  ഒരു അതിഥി എന്നതില്‍ അപ്പുറം മറിയ ആ ഭവനത്തില്‍ ആരുമല്ല. എന്നാല്‍ അപമാനകരമായ അനുഭവം സ്വന്തം ഭാരമായി കാണാന്‍ സാധിച്ചുവെന്നതാണ് മറിയയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കുന്നത്. ആ ഭവനാവസ്ഥ അമ്മയെ ഏറെ അസ്വസ്ഥയാക്കുന്നു. അമ്മ നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്ന വെല്ലുവിളി വേറെ എന്താണ്? അപരന്റെ വേദന, അപമാനം, സ്വന്തം വേദനയായും അപമാനവുമായും കാണാനുള്ള വ്യക്തിത്വത്തിന്റെ പ്രഭ.
ഒരു പക്ഷെ ആ അമ്മയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കിലോ? അതൊരു സെലിബ്രേഷന്റെ അവസരമായി മാറ്റിയേനേ !  - വീഞ്ഞു തീര്‍ന്നുപോയി എന്ന് രണ്ടു പേരോട് പറഞ്ഞില്ലെങ്കില്‍ സ്വസ്ഥതയുണ്ടോ? ഉം....അറിഞ്ഞോ, വീഞ്ഞു തീര്‍ന്നുപോയി- ഇതാണ് സാധാരണ നമ്മുടെ expression . ഇത് നേരിട്ടോ ഫോണ്‍ ചെയ്‌തോ പറഞ്ഞില്ലെങ്കില്‍ ഒരു സ്വസ്ഥതയുമില്ല. എന്നാല്‍ ഈ വീഞ്ഞു തീര്‍ന്നുപോകുന്ന അനുഭവം ആര്‍ക്കും എപ്പോഴും ഉണ്ടാകാം. ആരാണ് ഇടറിപ്പോകാത്തത്. ആര്‍ക്കാണ് വീഴ്ച പറ്റാത്തത്? ഇങ്ങനെയുള്ള ജീവിതാനുഭവങ്ങളിലൂടെ ചുറ്റുമുള്ളവര്‍ കടന്നുപോകുമ്പോള്‍ അതൊരു ആഘോഷമാക്കാതെ വിശുദ്ധ മറിയാമിന്റെ ശൈലിയാണ് കരണീയമായിട്ടുള്ളത്. 
ഇതുതന്നെയല്ലേ കര്‍ത്താവിന്റെ മനോഭാവവും. അപമാനിക്കപ്പെടുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന, കരുണയുടെ ദൃശ്യങ്ങള്‍ കര്‍ത്താവിന്റെ ശുശ്രൂഷയില്‍ തുടരെ കാണാം. യോഹന്നാന്‍ 8 ല്‍ അപഥസഞ്ചാരത്തില്‍ പിടിക്കപ്പെട്ടു അപമാനിതയായ സ്ത്രീയെ രോഷാകുലരായ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന സംഭവവും തള്ളപ്പെട്ടവനെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ മറ്റൊരു വശം മാത്രം. ശമര്യാക്കാരന്റെ കഥയും ഇതുതന്നെയല്ലേ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. 
അപമാനിതരില്‍ തന്റെ കരുണയുടെ കരങ്ങള്‍ നീട്ടുന്ന തമ്പുരാനെ നമുക്കിവിടെ കാണാം. അന്യന്റെ ദുഃഖവും സുഖവും സ്വന്തമെന്ന് കരുതുവാനുള്ള മനസ്സാണ് ആവശ്യം. താന്‍ സൃഷ്ടിച്ച മനുഷ്യന്റെ അന്തസ്സ് ഇടിഞ്ഞുപോകുന്നതു കാണുവാന്‍ ആഗ്രഹമില്ലാത്ത കര്‍ത്താവ് തന്റെ ഉയിരും ഉണ്മയും നിറഞ്ഞ മനുഷ്യന്‍ അപമാനിതനാകുവാന്‍ ആഗ്രഹമില്ലാത്ത ദൈവസാന്നിദ്ധ്യം ഇവിടെ ദൃശ്യമാണ്. അപമാനിതനെ ചേര്‍ത്തുപിടിക്കുക- മനുഷ്യാന്തസിനെ ബഹുമാനിക്കുക അതാണ് അഭികാമ്യമായ നോമ്പ്. ഇത് കാലഘട്ടത്തിന്റെ വെല്ലുവിളിയാണ്. മറ്റുള്ളവരുടെ അപമാനത്തില്‍ സന്തോഷം കണ്ടെത്തുകയും, അപമാനിക്കപ്പെടുമ്പോള്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നത് വികലതയാണ്. ഈ തലമുറയോട് തമ്പുരാനു ഓര്‍മ്മിപ്പിക്കാനുള്ളതും ഇതുതന്നെയാണ്. Social media ItfmSpw തമ്പുരാന് ഓര്‍മ്മിപ്പിക്കുവാനുള്ളതും ഇതുതന്നെയാണ്. അപരന്റെ വേദന, അപമാനം, സ്വന്തം വേദനയും അപമാനമായും കാണുക.

4. ക്രിസ്തുസാന്നിദ്ധ്യം കുരിശിന്റെ പാതയില്‍ യാത്രചെയ്യാനുള്ള ക്ഷണം. 
യേശുവിന്റെ അമ്മ ആ ഭവനാന്തരീക്ഷം യേശുവിനെ അറിയിക്കുന്നു.
മറിയ യേശുവിനോട് പറഞ്ഞു. അവര്‍ക്ക് വീഞ്ഞില്ല. യേശു പറഞ്ഞു സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്ത്? എന്റെ നാഴിക ഇതുവരെയും വന്നിട്ടില്ല. യേശു അവര്‍ തമ്മിലുള്ള ബന്ധത്തിനുമപ്പുറം വിശാലവും വിദൂരവുമായ ദൗത്യത്തെയാണ് ഓര്‍മ്മപ്പെടുത്തുക. അതിനു കൊടുത്ത പേരാണ് നാഴിക. നാഴികയെക്കുറിച്ചുള്ള ആദ്യ പരാമര്‍ശമാണിത്. അത് എല്ലാ അടയാളങ്ങളുടെയും പൂര്‍ണ്ണതയാണ്. അത് കുരിശാണ്. അത് ഉത്ഥാനമാണ്. കുരിശിനകത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പും ഉയിര്‍ത്തെഴുന്നേല്‍പ്പിനകത്തെ കുരിശും സഹനവുമാണ് ആ നാഴിക. പെട്ടെന്നുള്ള ആവശ്യങ്ങളോടുള്ള പ്രതികരണം പോലും നാഴിക എന്ന വിശാലമായ അര്‍ത്ഥത്തില്‍ കാണണം എന്നാണ് കര്‍ത്താവ് അമ്മയോട് ആവശ്യപ്പെടുന്നത്. ണമഹലേൃ ആൃലഴഴാമി നോമ്പിനെ കാണുന്നത് - പുതിയ വീക്ഷണകോണില്‍ക്കൂടെ ലോകത്തെ ദര്‍ശിക്കുവാനുള്ള കാരണമായിട്ടാണ്. പുതിയ സാദ്ധ്യതകളെയും മാര്‍ഗ്ഗങ്ങളെയും അനുഭവിക്കുവാനുള്ള ആഹ്വാനമാണിത്. നമ്മുടെ സാങ്കല്പിക ലോകത്തെ വ്യതിയാനപ്പെടുത്തുന്നതിനുള്ള അന്വേഷണം കൂടിയാണിത്. മുന്‍ധാരണകള്‍ക്കും വിശ്വാസങ്ങള്‍ക്കും കാതലായ വ്യതിയാനം വരുത്തുവാനുള്ള ക്ഷണമാണിത്. അമ്മയോടും കര്‍ത്താവ് ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്. കുരിശിന്റെ വഴികളില്‍ പരമമായി തീരേണ്ടുന്ന ആ നാഴികയെക്കുറിച്ചുള്ള ദര്‍ശനം ഒരിക്കലും മങ്ങിപ്പോകരുത്. 
ഒരുപക്ഷെ അതിനുശേഷം ആ അമ്മയുടെ ധ്യാനം മുഴുവന്‍  ഈ ചിന്താധാരയിലായിരുന്നിരിക്കാം.  അതാകാം കുരിശിന്റെ ചുവട്ടിലും ആ അമ്മ നിന്നതിന്റെ കാരണം. പിന്നെ തുടര്‍ന്നുള്ള യാത്ര എല്ലാം തന്നെ ഒരു തപസ്യപോലെയാണ് മുന്നോട്ടുപോകുന്നത്. ധാരണകളുടെ തിരുത്തലുകളില്‍ക്കൂടി യേശുവിന്റെ കുരിശിന്റെ ചുവട്ടില്‍ നില്‍ക്കുവാന്‍ പ്രാപ്തയായതിന്റെ കാരണം- കര്‍ത്താവിന്റെ നാഴികയെക്കുറിച്ചുള്ള ഒര്‍മ്മപ്പെടുത്തല്‍ നിരന്തരം ധ്യാനിച്ചതുകൊണ്ടാകാം. കുരിശിന്റെ അരികെ നിന്നു കര്‍ത്താവിനെ യാത്രയാക്കാന്‍ സാധിച്ചത് അതുകൊണ്ടാകാം. മുന്‍ ധാരണകളെ തിരുത്തി കുരിശിന്റെ വഴിയില്‍ക്കൂടി യാത്രചെയ്യുന്നതിനുള്ള ക്ഷണമാണ് നോമ്പ്.
5. അമ്മയുടെ പ്രതികരണം
അമ്മ മകനോട് പറയുന്നു. മകനേ വീഞ്ഞു തീര്‍ന്നുപോയി. നീ എന്തെങ്കിലും ചെയ്‌തേ മതിയാകൂ. സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്ത്? ഈ മറുപടി നിരാശാജനകമാണ്. നമ്മളാണെങ്കില്‍ മക്കളുടെ പിന്നാലെ നടന്നേനെ. നാഴിക വന്നിട്ടില്ല, മോനെ, ചെയ്യെടാ, പഠിക്കെടാ, മുടി വെട്ടെടാ, നിര്‍ബന്ധിക്കും- വീര്‍പ്പുമുട്ടിക്കും. എന്നാല്‍ മറുപടി നിഷേധാത്മകമായിട്ടും മറിയ അവിടെ നിന്നും അപ്രത്യക്ഷയാകുന്നു. എന്നാല്‍ ജോലിക്കാരോട് പറയുന്നു അവന്‍ എന്തെങ്കിലും നിങ്ങളോട് കല്പിച്ചാല്‍ അത് ചെയ്യുവീന്‍. എന്ത് പറയും എന്ന് അമ്മയ്ക്ക് അറിയില്ല. എന്നാല്‍ വേണ്ടത് ചെയ്യും എന്ന് അമ്മയ്ക്ക് തിട്ടമാണ്. പിന്നെ അമ്മയെ കാണാനില്ല. നമ്മളാണെങ്കില്‍ 10 പ്രാവശ്യം ജോലിക്കാരോട് ചോദിച്ചേനെ,യേശു എന്തെങ്കിലും പറഞ്ഞോ എന്ന്.
എന്തുകൊണ്ടാണ് യേശുവിന്റെ അമ്മ അങ്ങനെ ചെയ്തത്. എല്ലാവരും പറയാറുണ്ട് അമ്മയ്ക്ക് മകനില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് എന്ന്. വിശ്വാസം എന്നതിനേക്കാള്‍ എനിക്ക് പറയാനിഷ്ടം അമ്മയ്ക്ക് മകനെ നന്നായി അറിയാമായിരുന്നു. അവര്‍ പ്രസവിച്ച മകനല്ലേ, അവര്‍ വളര്‍ത്തിയ മകനല്ലേ, വേണ്ടത് കൃത്യസമയത്ത് ചെയ്യുമെന്ന് അവര്‍ക്ക് നല്ല തിട്ടമായിരുന്നു. പൗലോസ് അപ്പോസ്തലനും ഇതു തന്നെയല്ലെ പറയുന്നത്. ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു, അവനെന്റെ ഉപനിധി, അവസാനത്തോളം കാക്കാന്‍ ശക്തനെന്ന് ഉറച്ചുമിരിക്കുന്നു. പൗലോസ് അപ്പോസ്തലനൊടൊപ്പം പറയാന്‍ നമുക്ക് സാധിക്കുമോ? യേശുവിനെ എനിക്കറിയാം- തമ്പുരാന്റെ ഹൃദയം അറിയാം,  യേശുവിനെക്കുറിച്ച് ഒരുപാട് അറിയാം. യേശുവിനെ അറിയാമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇതു കുറെക്കൂടി ഉന്നതമായ ആത്മീയ അനുഭവമാണ്. നവീകരണ കാലഘട്ടത്തില്‍ ഈ സഭയിലെ നൂറു ശതമാനം ആളുകളും അനുഭവത്തിലൂടെ പ്രഖ്യാപിക്കുമായിരുന്നു - ഞങ്ങള്‍ക്ക് വേണ്ടി ജീവന്‍ നല്‍കിയ യേശുകര്‍ത്താവിനെ അറിയാം. പൗലോസിനെപ്പോലെ പറയുമായിരുന്നു, അവസാനത്തോളം കാക്കുവാന്‍ ശക്തനെന്ന് ഉറച്ചിരിക്കുന്നുവെന്ന്. ഈ ഉന്നതമായ ആത്മീയ അനുഭവത്തിലേക്ക് കൈപിടിച്ചു നടത്തുന്നതാകണം ഈ നോമ്പുകാലം. യേശുകര്‍ത്താവിനെ ആഴത്തിലറിഞ്ഞതു കൊണ്ടാണല്ലോ പൗലോസ് അപ്പോസ്തലന്‍ പറയുന്നത്. അഭിമാനിക്കാന്‍ ഏറെയുണ്ടെങ്കിലും യേശുവിന്റെ സ്‌നേഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സകലവും ചപ്പും ചവറുമെന്ന് എണ്ണുന്നുവെന്ന്. 
ഈ അനുഭവം കൈമുതലായി ഉള്ളതുകൊണ്ടാണ് വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ കണ്ണെത്താത്ത ദൂരത്തിലേക്ക് കടന്നു ചെന്നത്. സീഹോറ, സത്‌ന, നേപ്പാള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് - ഇന്ന് അവിടങ്ങളില്‍ സന്യസ്തരുടെ എണ്ണം ഏറെ കുറവാണ്. എന്തുകൊണ്ട് എന്ന് ഉറക്കെ ചോദിക്കേണ്ട സമയം അതിക്രമിച്ചു.

ഗര്‍ഭിണിയായ ഒരു മാതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കണ്‍വന്‍ഷന്‍ പന്തലില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചു. ഈ ഗര്‍ഭസ്ഥ ശിശു നിനക്കുള്ളവനാണ് - പ്രായമായപ്പോള്‍, കര്‍ത്താവിനെ അനുഭവിച്ചറിഞ്ഞപ്പോള്‍, വിദ്യാസമ്പന്നനായി കഴിഞ്ഞപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടു. കര്‍ത്താവിന്റെ വേലക്കാരനായി, ഉപദേശിയായി, മുക്കുവരോടൊപ്പം മിന്‍ പിടുത്തക്കാരനായി, ചുമട്ടു തൊഴിലാളിക്കൊപ്പം ചുമട്ടു തൊഴിലാളിയായി... എന്തുകിട്ടുമെന്ന് ചോദിച്ചില്ല. അനുഭവിച്ചറിഞ്ഞ കര്‍ത്താവിന് വേണ്ടി ജീവിക്കുന്നതിനെക്കാള്‍ എന്തു ഭാഗ്യം. ഞാന്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായിക്കാണും - ഭാഗ്യ സ്മരണീയനായ ക്രിസോസ്റ്ററം തിരുമേനിയെക്കുറിച്ചാണ്.  ഇത് ഇന്ന് എന്നിലും നിങ്ങളിലും സാധ്യമാകുമോ? 
ഞാന്‍ ആരെ വിശ്വസിക്കുന്നുവെന്ന് ഞാന്‍ അറിയുന്നു. അവന്‍ എന്റെ ഉപനിധി. അവസാനത്തോളം കാക്കുവാന്‍ ശക്തനെന്ന് ഉറച്ചിരിക്കുന്നു. ജീവിച്ചാലും മരിച്ചാലും ഞാന്‍ യേശുവിനുള്ളത്. എല്ലാത്തിനെക്കാളും അപ്പുറം ഞാന്‍ തമ്പുരാനെ സ്‌നേഹിക്കുന്നുവെന്ന് ഹൃദയത്തിന്റെ ആഴത്തില്‍ നിന്നും പ്രഖ്യാപിക്കാന്‍ സാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതു കൊണ്ടല്ലേ എല്ലാം മറന്ന്  കര്‍ത്താവിനു വേണ്ടി ഇറങ്ങിപ്പുറപ്പെടാന്‍ ആളുകളെ കിട്ടാത്തത്.
ആഴത്തില്‍ തമ്പുരാനെ അറിയണം. തലമുറകള്‍ക്ക് ഈ അനുഭവം പകരണം. ഈ വലിയ അനുഭവത്തില്‍ വളരുവാന്‍ ഈ നോമ്പുകാലത്തെ ധ്യാനവും ഉപവാസവും ഇടയാക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു. അപ്പോഴാണ് ജീവിച്ചാലും മരിച്ചാലും യേശുവിന് വേണ്ടി. എന്തു കിട്ടുമെന്നതിനെക്കാള്‍ അപ്പുറമായി എന്റെ തമ്പുരാന് എന്തു നല്‍കാനാകുമെന്ന് പറയാന്‍ എനിക്ക് സാധിക്കുക.

6. ക്രിസ്തുസാന്നിദ്ധ്യം അവഗണിക്കുന്നവര്‍ :
വിരുന്നു വാഴിയുടെ 
പ്രതികരണം
ശുദ്ധീകരണത്തിനായി ക്രമീകരിച്ചിരിക്കുന്ന കല്‍ഭരണികളില്‍ വെള്ളം നിറയ്ക്കാന്‍ യേശു ജോലിക്കാരോട് ആവശ്യപ്പെടുന്നു. കോരി നിറച്ച ജലം രുചിച്ചു നോക്കുവാന്‍, വിളമ്പാന്‍, വിരുന്നു വാഴിയെ ആണ് കര്‍ത്താവ് ഏല്‍പ്പിക്കുന്നത്. സാധാരണ അത്ഭുത പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ കര്‍ത്താവ് എന്തെങ്കിലും സംസാരിക്കാറുണ്ട്. അല്ലെങ്കില്‍ എന്തെങ്കിലും പ്രവൃത്തി ചെയ്യാറുണ്ട്. ഇവിടെ വാക്കും പ്രവൃത്തിയും പ്രകടമല്ല. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കോരിയെടുത്ത വെള്ളം വിളമ്പുവാന്‍ അവരുടെ പക്കല്‍ ഏല്‍പ്പിക്കുകയാണ്. ഇപ്പോള്‍ കൊണ്ടുപോയി വിരുന്നുവാഴിക്ക് കൊടുപ്പീന്‍. എപ്പോഴാണ് ഈ വെള്ളത്തിന് രൂപാന്തരം സംഭവിച്ചത്. യോഹന്നാന്‍ ഒന്നും പറയുന്നില്ല. കര്‍ത്താവിന്റെ സാന്നിദ്ധ്യം മാത്രമാണ് അത്ഭുത പ്രവര്‍ത്തിയുടെ അടിസ്ഥാനം.
പ്രകടനമൊന്നുമില്ലാതെ തന്റെ സാന്നിദ്ധ്യം കൊണ്ട് മാത്രം സംഭവിക്കുന്ന ഏക അത്ഭുതം ഇതു മാത്രമാണ്. വെള്ളം അതിന്റെ സൃഷ്ടാവിന്റെ ഹിതം തിരിച്ചറിഞ്ഞു. ഒരു വാക്കുപോലും കല്‍പ്പിക്കാതെയുള്ള രൂപാന്തരം. ഇതുപോലെ ഒരു സംഭവം കൂടി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തുന്നുണ്ട്. തള്ളിപ്പറഞ്ഞ പത്രോസിനെ  കര്‍ത്താവ് തിരിഞ്ഞു നോക്കി, അവന്‍ പൊട്ടിക്കരഞ്ഞു. പത്രോസിന്റെ രൂപാന്തരത്തിന്റെ നാള്‍വഴിയില്‍ ചേര്‍ക്കപ്പെട്ട സംഭവമാണിത്. യേശുവിന്റെ രൂപാന്തരപ്പെടുത്തുവാനുള്ള കഴിവിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാന്‍ കഴിയുന്ന ദൈവസാന്നിദ്ധ്യത്തിന്റെ ദര്‍ശനമാണിത്. കാനായിലെ കല്യാണം അതിന്റെ ഉദ്ഘാടന ദിനമായിരുന്നു. തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ ഇതിനെ അടിവരയിടുന്നു. 
നിക്കൊദിമോസും ശമര്യക്കാരി സ്ത്രീയും അപഥ സഞ്ചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയും, ഏറ്റവും ഒടുവില്‍ പത്രോസും എല്ലാം തുടര്‍ച്ചയായി വരുന്നു. രൂപാന്തരപ്പെടുത്തുന്ന ക്രിസ്തുവിന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്നവരുടെ ലിസ്റ്റില്‍ യേശുവിനെ അനുഭവിച്ചറിയുന്നവര്‍ക്ക് മാത്രമെ ലോകത്തിന് രൂപാന്തരം വരുത്തുവാന്‍ സാധിക്കു.
വിരുന്നുവാഴി രുചി നോക്കിയപ്പോഴത്തെ പ്രതികരണം രസകരമാണ്. പതിവുകളുടെ വിപരീതമാണ് അവിടെ സംഭവിക്കുന്നത്. മേത്തരം വീഞ്ഞ് ആദ്യം വിളമ്പുകയും ഗുണനിലവാരം കുറഞ്ഞത് പിന്നീട് വിളമ്പുകയും ചെയ്യുന്ന പതിവാണ് അവിടെ നിലനിന്നിരുന്നത്. ആ പതിവ് വ്യത്യാസപ്പെടുകയാണ്. ഇവിടെ ഗുണത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വീഞ്ഞാണ് അവസാനം നല്‍കുന്നത്. 
വിരുന്നുവാഴിയുടെ വിസ്മയം പ്രതികരണത്തില്‍ കാണാം. നല്ലത് അവസാനം വരെ സൂക്ഷിച്ചത് എന്തിന്? എല്ലാത്തിനും കാലാന്തരത്തില്‍ റശഹൗശേീി സംഭവിക്കും. കാലം കഴിയുന്തോറും ലഹരി കുറയും. വീഞ്ഞിനെക്കുറിച്ചല്ല ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. 
ലഹരി കെടുന്ന ദാമ്പത്യം,  ലഹരി കെടുന്ന പൗരോഹിത്യം, ലഹരി കെടുന്ന സാഹോദര്യം, ലഹരികെടുന്ന അയല്‍പക്ക ബന്ധം... എല്ലാം ഇന്നിന്റെ വലിയ പ്രശ്‌നമാണ്. ഈ ലഹരി അവസാനം വരെ മേന്മയുള്ളതാക്കി തീര്‍ക്കുക എന്നതാണ് കര്‍ത്താവ് നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
നന്മകെട്ടുപോകാതെ സൂക്ഷിക്കുവാന്‍ സാധിക്കുന്നത് കര്‍ത്താവിനോടുള്ള ബന്ധത്തിലാണ്. തമ്പുരാനോടൊപ്പമുള്ള ജീവിതത്തിന്റെ സന്തോഷവും സംതൃപ്തിയും ഉത്തരോത്തരം വര്‍ദ്ധിക്കുമെന്നാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്. 
വിരുന്നുവാഴി മണവാളനെ വിളിച്ചു ചോദിക്കുന്നു. നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വെച്ചത് എന്ത്? വീഞ്ഞു തീര്‍ന്നുപോയി എന്ന് വിരുന്ന് വാഴിക്ക് അറിയാം. എന്നാല്‍ ഇതിനിടെ എന്തു സംഭവിച്ചുവെന്ന് അറിയില്ല. വെള്ളം കോരിയ ജോലിക്കാര്‍ക്ക് അറിയാം, ശിഷ്യര്‍ക്കും അറിയാം. അറിഞ്ഞവര്‍ അവനില്‍ വിശ്വസിക്കുന്നു. ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചുവെന്ന് പറഞ്ഞാണ് ഈ വേദഭാഗം അവസാനിപ്പിക്കുന്നത്. വെള്ളം വീഞ്ഞായതു കൊണ്ട് മാത്രമാണോ അവര്‍ കര്‍ത്താവില്‍ വിശ്വസിച്ചത്? അതോ തങ്ങളെ നയിക്കുന്നവനില്‍ അവര്‍ കണ്ട സവിശേഷതകളാണോ അവരെ വിശ്വാസത്തിലേക്ക് നയിച്ചത്.
അപരന്റെ ആവശ്യങ്ങളില്‍ അവര്‍ പോലും അറിയാതെ ഇടപെടുന്ന മനുഷ്യ സ്‌നേഹിയെ യേശുവില്‍ അവര്‍ കണ്ടു. മനുഷ്യ അന്തസ്സിനെ മാനിക്കുന്ന ഉത്തമ മനുഷ്യനെ അവര്‍ കണ്ടു. അപമാനിതമാകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിക്കുന്ന കര്‍ത്താവിനെ അവര്‍ കണ്ടു. വേദനിക്കുന്നവന്റെ ജീവിതത്തില്‍ അവര്‍ അറിയാതെ ഒന്നും പ്രതീക്ഷിക്കാതെ ഇടപെടുന്ന ദൈവത്തെ അവര്‍ കണ്ടു. അവസാനത്തെ ആളിനു വേണ്ടി അത്യുത്തമമായത് കരുതി വെയ്ക്കുന്ന കലവറക്കാരനെ അവര്‍ കണ്ടു. കേവല സാന്നിദ്ധ്യം കൊണ്ട് വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നവനെ അവര്‍ കണ്ടു. അത് അവരുടെ നേതാവാണ് - യേശു കര്‍ത്താവാണ് - ലോക രക്ഷകനാണ്- ദൈവമാണ്.
എന്നാല്‍ വിരുന്നുവാഴി ഈ രൂപാന്തരത്തിന്റെ ഉറവിടം എവിടെയെന്ന് അന്വേഷിച്ചില്ല. വലിയ നഷ്ടത്തിലേക്കല്ലേ ഇത് നയിച്ചത്. 
യോഹന്നാന്‍ 21: 7-ാം വാക്യത്തില്‍ യോഹന്നാന്‍ പത്രോസിനോട് പറയുന്നു:- അത് കര്‍ത്താവാണ്. യേശുവിന്റെ വാക്ക് കേട്ട് വലയിറക്കിയപ്പോള്‍ പെരുത്ത മീന്‍ ലഭ്യമായതാണ് പശ്ചാത്തലം - യോഹന്നാന്‍ പറയുന്നത് അത് കര്‍ത്താവാണ്. അനുഗ്രഹങ്ങള്‍ക്കും, അത്ഭുതങ്ങള്‍ക്കും പിന്നില്‍ കര്‍ത്താവാണെന്ന് പറയാന്‍ സാധിക്കുന്നിയിടത്താണ് ജീവിതം അര്‍ത്ഥവത്താകുന്നത്.
യേശുവില്‍ ദൈവത്തിന്റെ തേജസ്സ് കാണാന്‍ സാധിക്കണം. ആ ദിവ്യ തേജസ്സിന്റെ മുമ്പില്‍ (കി വേല ുൃലലെിരല ീള മംലീൊല മിറ ാശഴവ്യേ ഏീറ) അന്തംവിട്ട് നില്‍ക്കാനല്ലാതെ എന്തെങ്കിലും സാധിക്കുമോ? വലിയ രൂപാന്തരത്തിന് മുഖാന്തിരമായ യേശുവിനെ കണ്ടിരുന്നെങ്കില്‍ വിരുന്നുവാഴി അവന്റെ മുമ്പില്‍ നെടുമ്പാട് വീണേനേ.
തഴപ്പായ് നിവര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞിനെക്കുറിച്ച് ഒരു കഥയുണ്ട്. കുഞ്ഞ് തഴപ്പായ് നിവര്‍ത്താനുള്ള ശ്രമത്തിലാണ്. ഒരറ്റം നിവര്‍ത്തി മറ്റേ അറ്റത്തേക്ക് എത്തുമ്പോള്‍ പായ് പിറകെ ഉണ്ട്. വീണ്ടും നിവര്‍ത്താന്‍ ശ്രമിക്കുകയാണ്. പായ് പിറകെയും. ഏറെ നേരമായി കുഞ്ഞ് ശ്രമത്തിലാണ്. അപ്പോഴാണ് അത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. അമ്മ ഒരു കാല്‍ പായുടെ അറ്റത്ത് ചവിട്ടി, ഇപ്പോള്‍ പായ് നിവര്‍ന്നു. എന്തോ നേടിയെടുത്തതു പോലെ കുഞ്ഞ് കൈകൊട്ടി. പാവം കുഞ്ഞ് അറിയുന്നുണ്ടോ അമ്മ ചവിട്ടിപ്പിടിച്ചതു കൊണ്ടാണ പായ നിവര്‍ന്നതെന്ന്. 

മനുഷ്യന്‍ ഇന്ന് അഹങ്കാരത്തിന്റെ കൂടാണ്. എല്ലാം ഞാനാണ് നിയന്ത്രിക്കുന്നത്- സഭ എന്റെ തലയില്‍കൂടിയാണ് ഓടുന്നത്. ഞാനാണ് എല്ലാം ഭരിക്കുന്നത്...സകലതും എന്റെ കഴിവു കൊണ്ടാണ്.... അതെ വിരുന്നുവാഴിയുടെ ചിന്തയാണ് നമ്മെ ഭരിക്കുന്നത്... ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍!! 

എന്നാല്‍ ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ആരൂഢനായി - മാലാഖമാര്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന് ആര്‍ത്തുപാടി സ്തുതിക്കുന്നവനായ - സകലത്തെയും സൃഷ്ടിച്ചവനായ ദൈവം പുത്രനിലൂടെ സകലത്തെയും വീണ്ടെടുത്ത കര്‍ത്താവ്, സകലത്തെയും നിയന്ത്രിക്കുന്നവനായ വലിയവനും ഭയങ്കരനുമായ ദൈവത്തെ, ദേവാധി ദേവനും കര്‍ത്താധി കര്‍ത്താവുമായ മഹാദൈവത്തെ കാണുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ നമ്മുടെ അഹങ്കാരത്തിന്റെ മുടിയും, ഞാന്‍ എന്നുള്ള ഭാവത്തിന്റെ ചെങ്കോലും, താന്‍പോരിമയെന്ന കിരീടവും എല്ലാം, എല്ലാം തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചേനേ....
യേശുവിനെ ക്ഷണിക്കുന്നതിലൂടെ തമ്പുരാനോടുള്ള സജീവ ബന്ധം പുതുക്കുന്നതിനുള്ള അവസരമാകട്ടെ ഈ നോമ്പ് കാലം. മറ്റുള്ളവന്റെ വേദനയും അപമാനവും സ്വന്തം വേദനയായും, അപമാനവുമായി കാണാനുള്ള അവസരമാകട്ടെ ഈ നോമ്പുകാലം. 
അതിലപ്പുറം ഉള്ളതെല്ലാം ദൈവത്തിന്റെ ദാനമെന്നും ഞാന്‍ ആയിരിക്കുന്നത് തമ്പുരാന്റെ കൃപയാലെന്നും ഉറയ്ക്കാനുള്ള അവസരമായിരുന്നെങ്കില്‍ എത്ര നന്നായേനേ..
പ്രതിസന്ധികളെ യേശുകര്‍ത്താവിനൊപ്പം അഭിമുഖീകരിക്കാനും, അതിജീവിക്കാനുമുള്ള അവസരമാകട്ടെ.... കര്‍ത്താവിനെ ആഴത്തില്‍ അറിയുന്നതിലൂടെ ജീവിച്ചാലും മരിച്ചാലും ഞാനും എനിക്കുള്ളതും, എന്റെ കര്‍ത്താവിന് വേണ്ടിയുള്ളത് എന്ന് പറഞ്ഞ് സകലവും തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്ന അവസരമാകട്ടെ ഈ നോമ്പുകാലം.

Trending News


Maramon, Kozhencherry,

Pathanamthitta, Kerala

Location

Follow Us
Photos

© Maramon Convention. All Rights Reserved.                 Design by Profess Software Solutions Private Limited