Sunday 22-Dec-2024

ക്രിസ്തു വെളിപ്പാട് : സ്വാതന്ത്ര്യം, സംവാദം, സമത്വം : മാര്‍ക്ക് ഡി.ചാപ്മാന്‍


സേവികാ സംഘ യോഗം 


അപ്പൊസ്തലന്മാരെന്ന നിലയില്‍ എങ്ങനെ ദൈവം നമ്മുടെയുള്ളില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ചിന്തനീയമാണ്. ചുറ്റുമുള്ളതില്‍ ഉയരുന്ന ചോദ്യങ്ങളെയും സംശയങ്ങളുടെയും  വെളിച്ചത്തില്‍ പ്രസ്തുത ഭാഗത്ത് പൗലോസിന്റെ അപ്പോസ്തല അധികാരത്തിന്റെ ഉറവിടത്തെപ്പറ്റി ദൈവീകമായി അധികാര ഉറവിടത്തിന്റെ അടിത്തറ ക്രിസ്തുവില്‍ വെളിപ്പെടുന്നതിനെപ്പറ്റി പ്രസ്തുത ഭാഗമാണ് വിവരിക്കുന്നത്. ക്രിസ്തുവിലൂടെ ലോകത്തില്‍ നിഗൂഡമായതെല്ലാം മറ നീക്കി വെളിപ്പെടുന്നുവെന്ന് അപ്പോസ്തലന്‍ അഭിപ്രായപ്പെടുന്നു. 
ക്രിസ്തു സഭയെ ഉപദ്രവിക്കുന്ന നിലയില്‍ പൗലോസ് വളരെ തീക്ഷണ്തയുള്ള ഒരു യഹൂദ്യനായിരുന്നുവെന്ന് നാം മനസ്സിലാക്കുന്നു. എന്നാല്‍ ക്രിസ്താനുഭവത്തിന്റെ വെളിപ്പാടുകള്‍ അവനെ പുതിയ ചിന്താതലങ്ങളിലേക്ക് നവീകരിക്കുന്നുണ്ട്. ആ പുത്തന്‍ ബോദ്ധ്യങ്ങളിലൂടെ സുവിശേഷം ആര്‍ക്കായും പരിമിതപ്പെടുത്തിയ ഒന്നല്ലയെന്ന ബോധ്യത്തിലേക്ക് പൗലോസ് എത്തുന്നു. നാം എല്ലാവരും ക്രിസ്തുവിന്റെ ആതിഥിയേത്വത്തിലായിരിക്കുന്നു എന്നതാണ് സുവിശേഷത്തിലൂടെ രൂപപ്പെടുന്ന സാര്‍വ്വത്രിക സ്വഭാവവും എല്ലാവരെയും ഉപാധികള്‍ക്ക് അതീതമായി തുല്യമായും ഉള്‍ക്കൊള്ളുന്നുണ്ട്. ക്രിസ്തു സഭയുടെ ദൈവശാസ്ത്രം , ക്രിസ്തുവിന്റെ സഭയില്‍ വലിപ്പ ചെറുപ്പങ്ങളില്ലാതെ ക്രിസ്തുവിലൂടെ വെളിപ്പെട്ട ഒരു സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാന്‍ നമുക്ക് കഴിയണം. 
അവിടെയാണ് എല്ലാ സഭകളുടെയും പരസ്പര ഐക്യം വര്‍ദ്ധിപ്പിക്കേണ്ടത് ഏറെ അനിവാര്യമായി മാറുന്നത്. പരസ്പരം അകറ്റുവാനല്ല, ഒന്നാകുവാനുള്ള സഭയില്‍ വര്‍ധിപ്പിക്കേണ്ടത് ഏറെ ആവശ്യമാണ്. ക്രൂശിതനായ ക്രിസ്തുവിനെ ആരാധിക്കുന്നത് ഒന്നായിരിക്കുവാന്‍ സ്വാതന്ത്ര്യം ലഭിച്ച കൂട്ടമാണ് ക്രിസ്തുവിലൂടെ വെളിപ്പെട്ട ഈ സ്വാതന്ത്ര്യത്തെ നാം തിരിച്ചറിയണം. ആശയപരമായി നമ്മെ അകറ്റുന്ന പലതിനെക്കാളും ശക്തമാണ് ക്രിസ്തുവിലൂടെ ഒന്നിപ്പിക്കുന്ന വസ്തുക്കള്‍. നാം ആരാധിക്കുന്ന മശിഹാ ക്രൂശിതനായവനാണ്, യെഹൂദ്യ ബോധ്യങ്ങളില്‍ അത് അസംഭവ്യമാണെങ്കിലും അത് വിശ്വസിക്കുവാന്‍ യഹൂദ പാരമ്പര്യത്തില്‍ രൂപപ്പെട്ട അപ്പോസ്തലന് പ്രേരിപ്പിക്കുന്നു. ഈ ക്രൂശിതാനുഭവത്തിന്റെ നിറവില്‍ നമ്മുടെ ബലഹീനതയില്‍ നമ്മുടെ ബലഹീനതയില്‍ ജീവിക്കുവാന്‍ പരസ്പര ബന്ധിത സഭയായി ചേര്‍ന്നു ജീവിക്കുവാന്‍ നമുക്ക് കഴിയും. കരുത്തും ബലഹീനതയും ഒരു പോലെ ക്രിസ്തു എന്ന ശരീരത്തിന്റെ ഭാഗമാകുന്നു. അത് നമ്മെ ഒന്നിപ്പിക്കുന്നത് വിശുദ്ധ മാമ്മോദീസായിലൂടെയാണ്. 
സദ്വര്‍ത്തമാനം പ്രസംഗിക്കുവാന്‍ ദൈവം എന്നെ തിരഞ്ഞെടുത്തുവെന്ന് പൗലോസ് തിരിച്ചറിയുന്നുണ്ട്. വിജാതിയരോടുള്ള പൗലോസിന്റെ സുവിശേഷ ദൗത്യത്തെ അപ്പോസ്തലന്‍ ഗൗരവമായി കാണുന്നുണ്ട്. യഹൂദന്റേത് മാത്രമായി, ക്രിസ്തുവിനെ പരിമിതപ്പെടുത്തുവാന്‍ പൗലോസ് ആഗ്രഹിക്കുന്നില്ല. ഒരു സുവിശേഷ സഞ്ചാരിയായ പൗലോസ് മാറുന്നുണ്ട്. സുവിശേഷത്തിന്റെ യാത്ര തടസ്സപ്പെടുത്തിയവന്‍, ആ സുവിശേഷ യാത്രയുടെ അമരക്കാരനായി രൂപപ്പെടുന്നു. തന്റെ കൂട്ടു യാത്രക്കാരനായ ബര്‍ന്നബാസിനൊപ്പം നിലവിലിരിക്കുന്ന വ്യാജവിശ്വാസങ്ങളെയും ബോധ്യങ്ങളെയും പ്രാര്‍ത്ഥനയെയും ഊന്നി വെല്ലുവിളിക്കുന്നു. ആ പ്രാര്‍ത്ഥനാംശം വാദ പ്രതിവാദങ്ങളെ സമാധാന പൂര്‍ണ്ണമായി പര്യവസാനിക്കുന്ന അപ്പോസ്തലനെ സഹായിക്കുന്നു.
വിയോജിപ്പിന്റെ മദ്ധ്യത്തിലും പരസ്പരം കേള്‍ക്കുവാനും ഉള്‍ക്കൊള്ളുവാനും കഴിയേണ്ടത് നമ്മുടെ സഭായിടങ്ങളിലും ഏറെ അനിവാര്യമാണ്. ഈ ഭാവം  ഒരിക്കലും എളുപ്പമായതല്ല. എന്നാല്‍ പൗലോസ് അത് അസാദ്ധ്യമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. ദൈവീക രക്ഷയ്ക്ക് നാം അംശികളാകുന്നത് അനുരഞ്ചനത്തിലൂടെയാണ്. 
അപ്പോസ്തലന്റെ മുന്നോട്ടുള്ള യാത്രയില്‍ ക്രിസ്തുബന്ധത്തില്‍ നീതികരണം പ്രാപിക്കുവാനായി ശ്രമിക്കുന്നുണ്ട്.




Trending News


Maramon, Kozhencherry,

Pathanamthitta, Kerala

Location

Follow Us
Photos

© Maramon Convention. All Rights Reserved.                 Design by Profess Software Solutions Private Limited