Sunday 28-Apr-2024

പരിവര്‍ത്തന കാലവും ആസക്തികളും : അന്ന ശോശ തോമസ്

യുവവേദി




യുവജനങ്ങള്‍ - ആസക്തി - പരിവര്‍ത്തന കാലം - ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വാക്കുകളാണ്. ഈ കാലത്ത് മാറ്റത്തിന്റെ പ്രധാന ത്വരകങ്ങള്‍ യുവജനങ്ങളാണ് അവര്‍ നാളെയുടെ നേതൃത്വസ്ഥാനികളാണ്. നിലവില്‍ ഉണ്ടായിരിക്കുന്ന അവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്കുള്ള മാറ്റമാണ് പരിവര്‍ത്തനം. ലോക വ്യവസ്ഥയില്‍ ഉണ്ടാകുന്ന വ്യാപക മാറ്റത്തിന്റെ പ്രത്യേകത അടയാളപ്പെടുത്തുന്ന ചിലതാണ്. ആശയങ്ങളുടെയും അറിവുകളുടെയും ആഗോള വ്യാപനം അതിര്‍ത്തികള്‍ ഇല്ലാതെയാകുന്നത്. കോവിഡ് കാലഘട്ടം ഈ മാറ്റത്തിന്റെ പ്രകടിത ഭാവമായി നമുക്ക് മനസ്സിലാക്കാം. ഒറ്റപ്പെടല്‍ ഈ കാലഘട്ടത്തില്‍ എല്ലാവരിലും പ്രത്യേകിച്ച് യുവജനങ്ങളില്‍ ഏറെ പ്രകടമായി കണ്ടു വരുന്നു. ദുര്‍ബലമായ ഈ അവസ്ഥയുടെ മറ പിടിച്ചാണ് ആസക്തിയുണ്ടാകുന്നത്. ആസക്തികള്‍ നമ്മെ സ്വയം തിരിച്ചറിയുവാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു. തുടര്‍ന്ന് അത് നിര്‍ബന്ധം ശീലമായി മാറുന്നു. ഇവയുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഭീകരമാണ്.
ആസക്തിയില്‍ ഒന്നാണ് ലഹരി വസ്തുക്കളുടെ ഉപയോഗം. നിയമ വ്യവസ്ഥ ലഹരിയുടെ ഉപയോഗത്തെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ഇവ ഗൗരവകരമായി പരിഗണിക്കപ്പെടാതെ പോകുന്നു. മനുഷ്യന്റെ ആസക്തികള്‍ സമൂഹത്തോടുള്ള പ്രതിബദ്ധത നഷ്ടമാകുന്നു. നമ്മുടെ രാജ്യത്തില്‍ രാജ്യ സേവനത്തിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നത് ഇതിന്റെ ഒരു തെളിവ് തന്നെയാണ്. 
മറ്റൊരു ആസക്തിയാണ് പെരുമാറ്റ ആസക്തി. ഇവ വിട്ടുമാറാത്ത ശീലങ്ങളാണ്. ഇത് ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് അടിമത്വമായി പരിഗണിച്ച് നമ്മെ ഫോമോ അഥവാ ഫിയര്‍ ഓഫ് മിസ്സിങ്ങ് ഔട്ട് എന്നതിന് കീഴ്‌പ്പെടുത്തുന്നു.
ഇത് വെളിവാക്കുന്നത് മറ്റൊരു രഹസ്യം ഈ ആസക്തിയെ വില്‍ക്കുന്ന ഒരു ശൃംഖല സജീവമാണെന്നുള്ളതാണ്. ആവശ്യാസക്തിയുടെ മറ പിടിച്ചു നാം ഇന്ന് നമ്മില്‍ കടന്നു കൂടിയ പെരുമാറ്റ ആസക്തിയെ ന്യായീകരിക്കുന്നു. പെരുമാറ്റ ആസക്തികളുടെ ചില രൂപങ്ങളാണ് ലഹരി ഉപയോഗം. ചിന്താമണ്ഡലങ്ങളെ  അശക്തമാക്കുന്ന ശീലങ്ങള്‍ ലൈംഗീക ആസക്തി, തക്കസമയത്ത് ലഭിക്കാത്ത ലഹരിയെക്കുറിച്ചുള്ള പ്രതികാരം തുടങ്ങിയവ. ചില പിരിമുറുക്കങ്ങള്‍ ഭക്ഷണാസക്തിയുണ്ടാക്കുന്നതിന് കാരണമാകുന്നു. സ്വന്തം വിലയെ  കുറച്ചു കാണുകയെന്നതും ഇത്തരം ആസക്തിയുടെ ബാക്കിപത്രമാണ്. നമുക്ക് ആവശ്യമില്ലാത്തതൊക്കെയും വാങ്ങിക്കൂട്ടുവാന്‍ പ്രേരിപ്പിക്കുന്നത് ഈ ആസക്തിയുപയോഗിച്ചാണ്.
നമ്മുടെ ആസക്തിയെ തിരിച്ചറിഞ്ഞാല്‍ മാറ്റത്തിന് സ്വയം ശ്രമിക്കുക. ഈ ശ്രമത്തിന് കൈത്താങ്ങലാകേണ്ടത് കുടുംബവും സമൂഹവും സഭയുമാണ്. ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കൈകടത്തല്‍ അല്ല, മറിച്ച് കൈത്താങ്ങലാണ്. പ്രതിരോധമാര്‍ഗ്ഗങ്ങളായി നാം ചെയ്യുന്നവ പരാജയപ്പെടുകയാണെങ്കില്‍ പ്രൊഫഷണലായിട്ടുള്ളവരുടെ സഹായം തേടുവാന്‍ മടികൂടാതെ കഴിയണം. സമൂഹത്തിന് ഇത്തരത്തില്‍ സഹായം തേടുന്നവരോട് മുന്‍വിധി പലപ്പോഴും വിടുതലിന് വിലങ്ങു തടിയായേക്കാം. എന്നാല്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മനുഷ്യന്‍ പരിമിതികള്‍ ഉള്ളവനാണെന്ന് തിരിച്ചറിഞ്ഞാല്‍ ദൈവത്താല്‍ സകലവും  സാദ്ധ്യമാണെന്ന് തിരിച്ചറിയുന്നയിടത്താണ് നാം  ശക്തരാകുന്നത്. ദൈവകൃപ നമ്മോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് തിരിച്ചറിയുമ്പോള്‍ നാം ആസക്തികളെ കീഴ്‌പ്പെടുത്തും. 

സെബി കെ പോള്‍
ലിന്റു തരകന്‍

Trending News


Maramon, Kozhencherry,

Pathanamthitta, Kerala

Location

Follow Us
Photos

© Maramon Convention. All Rights Reserved.                 Design by Profess Software Solutions Private Limited