Sunday 28-Apr-2024

സഭ ഒരു തണ്ണീര്‍ത്തടം : റവ.ഡോ.മോത്തി വര്‍ക്കി

ബൈബിള്‍ ക്ലാസ്സ്




വെളിപ്പാട് 16: 4-7, യോഹന്നാന്‍ 7: 37, 38

പ്രകൃതിയിലെ ഓരോ ജീവിതങ്ങളും ദൈവത്തിന്റെ കയ്യൊപ്പുകളാണ്. അവയെ  ചേര്‍ത്ത് വായിക്കുമ്പോള്‍ അത് തിരുവെഴുത്തുകളില്‍ അതിലൂടെയുള്ള വിഭവങ്ങള്‍ തിരുത്താഴമായും കാണേണ്ടത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തില്‍ വേദപുസ്തകത്തെ നാം മനസ്സിലാക്കേണ്ടതാണ്. 
പ്രകൃതിയിലെ പ്രധാന വിഭമായ വെള്ളം നമ്മെ ചിലത് ഓര്‍മ്മിപ്പിക്കുന്നുണ്ട്. വെള്ളത്തിന് എല്ലാം  ഓര്‍മ്മയുണ്ട്. സമാധാനത്തിന്റെ പേര് വെള്ളമെന്നതാകുമ്പോള്‍ അത് ഗൗരവമേറിയ ചിന്തകളെ നമുക്ക് മുന്നില്‍ വെയ്ക്കുന്നുണ്ട്. വരള്‍ച്ചയുടെ ഇടങ്ങള്‍ പിളര്‍ന്നു പോകുന്ന ഇടങ്ങളായി മാറുന്നു. ഭൂമിയുടെ ചരിത്രം ഇന്ന് നമുക്ക് മുന്നില്‍ വെയ്ക്കുന്നത് \'\'നൊസ്റ്ററാള്‍ജിയ\'\' അല്ല, അത് \'\'സൊലാസ്റ്റാള്‍ജിയ\'\'  ആയി മാറിയിരിക്കുന്നു. ഇങ്ങനെയൊരു ഭൂമിയുണ്ടായിരുന്നുവെന്ന തലത്തിലേക്ക് മാറിപ്പോകുന്നു. ഈ കാലഘട്ടത്തെ സാങ്കേതീകമായി മനുഷ്യാനന്തരം കാലമെന്ന് വിളിക്കുന്നു. പ്രകൃതിയുടെ മേലുള്ള മനുഷ്യ മേധാവിത്വം ഈ ഭൂമിക്ക് അനിവാര്യമായതല്ല. കാരണം മനുഷ്യന് മുമ്പേ ഭൂമി അതിന്റെ സ്വാഭാവികതയില്‍ നിലനിന്ന് വന്നു. പ്രകൃതിയുടെ മേലുള്ള കാര്യവിചാരകത്വം മനുഷ്യന്‍ മാറ്റേണ്ടിയിരിക്കുന്നു.
മനുഷ്യന്‍  പ്രോഗ്രാം സൃഷ്ടിയുടെ മകുടമാണെന്ന ആശയം യൂറോപ്യന്‍ കോളനിവത്കരണ കാലഘട്ടത്തെ ആശയമാണ്. അധികാര കേന്ദ്രങ്ങള്‍ മാത്രം  അവരുടെ പരിഗണനയില്‍ പാവപ്പെട്ടതും ദളിതും, സ്ത്രീകളും ഈ മകുടോദാഹരണത്തില്‍ ഉള്‍പ്പെടുന്നതുമില്ല. വികസനമെന്നതില്‍ നാം അത് തന്നെ ചേര്‍ക്കപ്പെട്ടിട്ടില്ല. 
പ്രകൃതിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയെന്നത് മനുഷ്യന്റെ മേല്‍ തുടരുന്ന ആധിപത്യത്തെ തന്നെയായി സൂചിപ്പിക്കുന്നത്. മനുഷ്യന്റെ ജീവിതം ആരംഭിക്കുന്നത് വെള്ളത്തിന്റെ ഇടങ്ങളില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ വെള്ളം നമ്മുടെ ജീവനെയും സംസ്‌ക്കാരത്തെയും സൂചിപ്പിക്കുന്നു. ഇനി സംഭവിക്കാന്‍ പോകുന്ന യുദ്ധം വെള്ളത്തിന്റെ പേരിലാകുമെന്നത് ഗൗരവമായി ചിന്തിക്കേണ്ടതാണ്. വെള്ളത്തിലൂടെയാണ് കാലാവസ്ഥാമാറ്റം നമ്മുടെ മുന്‍പിലെത്തുന്നത്. വെള്ളം എല്ലാം ഓര്‍ത്തുവെയ്ക്കുന്ന സാഹചര്യം കഠിനമായതാണ്. വെള്ളം നമ്മോട് കലഹിക്കുന്നതാണ് പ്രളയം. 
പ്രകൃതിയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ ഒന്നും പ്രകൃതി ദുരന്തങ്ങളല്ല. അത് മനുഷ്യന്റെ പ്രവൃത്തിയുടെ പരിണിത ഫലമാണ്. ദൈവം ക്രോധമയക്കുന്നത് പ്രകൃതിയുടെ മേലാണ്. പുറപ്പാട് പുസ്തകത്തില്‍ നാം കാണുന്നത്. മോശ നദിയുടെ മേല്‍ അടിക്കുമ്പോള്‍ വെള്ളം രക്തമാകുന്നു. യോഹന്നാന്‍ 2:15-ല്‍ ദൈവാലയത്തിലെ മേശ യേശു മറിച്ചിട്ടുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്, മനുഷ്യന്റെ കുറ്റത്തെയും ശിക്ഷയെയും ഓര്‍മ്മപ്പെടുത്താനാണ്. ദൈവം ജലശ്രോതസ്സുകളെ മറിച്ചിടുന്നു. അത് നമ്മുടെ കുറ്റത്തിന്റെയും ശിക്ഷയുടെയും സൂചനകളാണ്. ഇന്നിന്റെ കാലഘട്ടത്തില്‍ അതിന്റെ ക്ലേശകരമായ പാരിസ്ഥിക - ജീവിത പരിസരങ്ങളില്‍ തണ്ണീര്‍ത്തടത്തിന്റെ വീണ്ടെടുപ്പ് സുവിശേഷമാണ്. സുവിശേഷത്തില്‍ വെള്ളം ചേര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്ക് എന്നാണ് വെള്ളത്തിന്റെ സുവിശേഷം മനസ്സിലാക്കുവാന്‍ കഴിയുക. പ്രകൃതിയോട് ചെയ്യുന്ന അപരാധങ്ങള്‍ പാപത്തിന്റെ പട്ടികയില്‍ എന്നാണ് ചേര്‍ക്കപ്പെടുക.
വെളിപ്പാട് 16:5-ല്‍ ജലാധിപതിയായ ദൂതന്‍ സംസാരിക്കുന്നു. വെള്ളത്തിന്റെ ചുമതലയുള്ള മാലാഖ പറയുന്നു.  ജലത്തെ തന്റെ ക്രോധം മൂലം രക്തമാക്കിക്കളഞ്ഞ ദൈവം നീതിമാനെന്നാണ്. ഇതാരുടെ രക്തമാണെന്നതിന്റെ ഉത്തരമാണ് 6-ാം വാക്യം. ദൈവസൃഷ്ടിക്കു വേണ്ടി സംസാരിച്ച, പ്രകൃതിയുടെ പ്രവാചകന്മാരെ, പരിസ്ഥിതിയുടെ അപ്പോസ്തലന്മാരെ കൊന്നു തള്ളിയ കാലത്ത്, ദൈവം ആ രക്തം സൂക്ഷിച്ചു വെച്ചിരിക്കുന്നു. മുന്നറിയിപ്പുകളെ അവഗണിച്ച മനുഷ്യന് മുന്നില്‍ ദൈവം  ഈ രക്തം കലര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇതാണ് \'\'മലിനീകരണം\'\' എന്ന് പറയുന്നത്. ഇവിടെ ദൈവത്തിന്റെ നീതി  ദൈവം പ്രഖ്യാപിക്കുകയാണ്. ഇവിടെ മാലാഖയിലൂടെ വെള്ളം സംസാരിക്കുന്നു. വെള്ളത്തിന്റെ പ്രാര്‍ത്ഥനാ ഗീതം നാം മനസ്സിലാക്കണം. അതില്‍ നിന്നും മാറിയുള്ള രീതി നമുക്കില്ല. ദൈവത്തിന്റെ യാഗപീഠത്തിന്, അള്‍ത്താരയ്ക്ക് ഒരു ശബ്ദമുണ്ട്. അത് ചില മറുപടികളാണ്, പ്രതികരണമാണ്. മനുഷ്യന്‍ പ്രകൃതിയുടെ വേദനയോട് പ്രതികരിക്കുന്നതാണ് ആരാധന. പ്രകൃതി കാര്‍മ്മികത്വം വഹിക്കുമ്പോള്‍ മനുഷ്യന്‍ പ്രതിവാക്യം പറയുന്നു. ആരാധനയിലെ പ്രതികരണം അനിവാര്യതയാണ്.
പ്രകൃതിയുടെ അതിശയങ്ങളെ കാണുമ്പോള്‍ ഉണ്ടാകേണ്ട വിസ്മയം നാം തിരികെ നേടേണ്ടിയിരിക്കുന്നു. വെള്ളത്തിന്റെ സുവിശേഷം വ്യക്തമാക്കുന്നതാണ് വി.മാമ്മോദീസ. യോഹന്നാന്‍ 7:37, 38-ല്‍ \'\'എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍\'\' എന്നതിന്റെ കൃത്യമായ വാക്ക് ഗര്‍ഭത്തില്‍ നിന്നും  പുറപ്പെടുന്ന അനുഭവത്തിന് സമാനമാണ്. പ്രസവത്തിന് മുന്നോടിയായി സംഭവിക്കുന്നത് ജലത്തിന്റെ പ്രവാഹമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരും ഉണ്ടാകേണ്ടത് ഈ അനുഭവമാണ്. ഈ അനുഭവമാണ് ശിഷ്യത്വം.
പ്രകൃതിയുടെ വിസ്മയങ്ങള്‍ നമ്മെ എത്തിക്കേണ്ടത് വിസ്മൃതിയുടെ ബോധങ്ങളിലേക്കല്ലസ പിന്നെയോ പ്രകൃതിയുടെ ശബ്ദമായി മാറുന്നതിന് വേണ്ടിയുള്ള ആഹ്വാനമാകുവാന്‍ വേണ്ടിയാണ്.


തയ്യാറാക്കിയത്
ജസ്റ്റിന്‍ എ  തോമസ്
ജിതിന്‍ രാജു

Trending News


Maramon, Kozhencherry,

Pathanamthitta, Kerala

Location

Follow Us
Photos

© Maramon Convention. All Rights Reserved.                 Design by Profess Software Solutions Private Limited