ചിന്താകുലങ്ങളില്‍ പ്രത്യാശയും കരുതലും നല്‍കുന്ന ക്രിസ്തു സാന്നിദ്ധ്യം : റവ.ജിന്‍സ് പി കോശി
മാനുഷിക ജീവിതത്തില്‍ നാം പലകാര്യങ്ങളില്‍ ചിന്താകുലരാണ്, ചിന്താകുലങ്ങളില്‍ വിഷമിതരാകുമ്പോള്‍ ഭയപ്പെടേണ്ട എന്ന ദൈവശബ്ദം അനുദിനവും നമ്മെ ധൈര്യത്തോടിരിപ്പാന്‍ പുത്തന്‍ പ്രേരണ നല്‍കുന്നു. യേശുക്രിസ്തു തന്റെ പര്‍വ്വത പ്രസംഗത്തില്‍ വിചാരപ്പെടരുതെന്നും വിചാരപ്പെടുന്നതിനാല്‍ തന്റെ നീളത്തോട് ഒരു മുഴം കൂട്ടുവാനും, ഒരു മുഴം കുറയ്ക്കുവാനും കൂട്ടുവാനും നിങ്ങളില്‍ ആര്‍ക്കും കഴിയില്ല. എന്ത് തിന്നും, എന്ത് കുടിക്കും, എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുത്. ഈ വകയൊക്കെയും ജാതികള്‍ അന്വേഷിക്കുന്നു. സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങള്‍ക്ക് ആവശ്യമെന്ന് അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ അതോടുകൂടി ഇതൊക്കെയും നിങ്ങള്‍ക്ക് കിട്ടുമെന്ന് വിവരിച്ചിരിക്കുന്നു. അതുകൊണ്ട് നാളത്തെ ദിവസത്തെക്കുറിച്ച് വിചാരപ്പെടേണ്ട ആവശ്യമില്ല.
നാം മനസ്സിലാക്കുമ്പോള്‍ മനുഷ്യന് എല്ലാ കാര്യങ്ങളിലും കാര്യവിചാരത്തിന്റെ കാരണം എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തില്‍ അല്ല, നാളെ എന്ത് സംഭവിക്കുമെന്നുള്ളതിന്റെ ഭയമാണ്. ഇപ്രകാരം നാളയെക്കുറിച്ചുള്ള ഭയത്തിലും വിചാരത്തിലും ആകുലതയിലും ഉള്ള മാനവരാശിക്ക് വിശുദ്ധ പത്രൊസ് പറയുവാന്‍ ആഗ്രഹിക്കുന്നത്. അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ സകല ചിന്താകുലവും അവന്റെ മേല്‍ ഇട്ടുകൊള്‍വീന്‍ എന്നാണ്.
സാത്താന്റെ ശക്തിയെ എതിര്‍ക്കുന്നവരാകണം
നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹമെന്ന പോലെ ആരെ വിഴുങ്ങേണ്ടുവെന്ന് തിരിഞ്ഞ് ചുറ്റി നടക്കുന്നു. അതുകൊണ്ട് നിര്‍മ്മദരായിരിപ്പിന്‍, ഉണര്‍ന്നിരിപ്പിന്‍ എന്ന് പത്രോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ലോകത്തില്‍ ദൈവ ശക്തിയുള്ളതു പോലെ പിശാചിന്റെ ശക്തിയുമുണ്ട്. ദൈവമക്കളായ നാം പ്രാര്‍ത്ഥനയോടും ഉപവാസത്തോടും ഈ സാത്താന്യ ശക്തിയെ എതിര്‍ക്കുവാന്‍ സാധിക്കും.
നാം അനുദിനം സാത്താന്യശക്തിയില്‍ അഥവാ സാത്താന്റെ പരീക്ഷയില്‍ അകപ്പെടുന്നവരാണ്. അതുകൊണ്ട് ദിവസവും സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവെ എന്ന പ്രാര്‍ത്ഥനയോടെ അവസാന ഭാഗത്തില്‍ ഞങ്ങളെ പരീക്ഷയില്‍ കൂടാതെ ദുഷ്ടനില്‍ നിന്നും ഞങ്ങളെ വിടുവിക്കണമെ എന്ന് നാം പ്രാര്‍ത്ഥിക്കുന്നു.
നാം ക്രിസ്തുവിനെ അറിയുന്നതിന് മുമ്പ് അജ്ഞാനികളായിരുന്നു. എല്ലാ നടപ്പിലും വിശുദ്ധന്മാര്‍ ആകുവീനെന്ന് ദൈവത്തോട് ഓര്‍മ്മിപ്പിക്കുന്നു. അതുപോലെതന്നെ പിശാചിന്റെ തന്ത്രങ്ങളെ എതിര്‍ക്കുവാന്‍ ഉണര്‍ന്നിരിപ്പിന്‍ എന്നാണ് സുവിശേഷത്തില്‍ യേശുവും പലതവണ ഉണര്‍ന്നിരിപ്പിന്‍ എന്ന് ശിഷ്യന്മാരോട് സൂചിപ്പിക്കുന്നു.
ദൈവം നമ്മെ അനുദിനം ഓര്‍മ്മപ്പെടുത്തുന്നത് പിശാചിന്റെ തന്ത്രങ്ങളെ എതിര്‍ക്കുവാന്‍ നിര്‍മ്മദരായിരിപ്പിന്‍, ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിപ്പിന്‍ എന്നുള്ളതാണ്. നമ്മുടെ പ്രതിജ്ഞ എന്നുള്ളത് പിശാചിന്റെ ശക്തിക്ക് എന്റെ ജീവിതത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് എന്നായിരിക്കണം.
ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക
വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായിരിപ്പാന്‍ പ്രഖ്യാപിക്കുന്നു. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അവന്‍ നമ്മുടെ ഭാരങ്ങളെ വഹിച്ച് നമ്മെ കാവല്‍ ചെയ്യുന്നതാണ്. ഇവിടെ പത്രോസ് കരുതലിന്റെ രണ്ട് മുഖാന്തിരങ്ങളെ വ്യക്തമാക്കുന്നു.
ഇവിടെ പത്രോസ് വ്യാഖ്യാനിക്കുന്നത് നമ്മുടെ എല്ലാ ചിന്താകുലവും ഭാരവും അവന്റെ മേല്‍ ഇടുകയാണെങ്കില്‍ ക്രിസ്തു നമ്മെ കരുതുമെന്നുള്ളതാണ്. ഇതിന്റെ അര്‍ത്ഥം ദൈവത്തിലുള്ള ആശ്രയം എന്നുള്ളതാണ്. അവന്‍ നമുക്കായി കരുതുന്നവന്‍ എന്ന് ആത്മവിശ്വാസമാണ് എന്റെ സുഖദുഃഖങ്ങളില്‍ രോഗങ്ങളില്‍ കടബാദ്ധ്യതകളില്‍ തോല്‍വിയുടെ അനുഭവത്തില്‍ മരണത്തിന്റെ താഴ്‌വരയില്‍ എന്നോടൊപ്പമുള്ള ദൈവീക സാന്നിദ്ധ്യത്തിന്റെ ഉറപ്പ്.