നാം സത്യവിശ്വാസത്തിന്റെ പ്രഘോഷകര്‍
ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത
ഈ ലോകത്തില്‍ നമ്മള്‍ എല്ലാവരും യാത്രികരാണ്. സത്യം തേടിയുള്ള യാത്രയാണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം. യേശുക്രിസ്തു ഞാനാണ് സത്യമെന്ന് ശങ്കയേതുമില്ലാതെ പ്രസ്താവിക്കുന്നുണ്ട്. ഈ സത്യത്തെ തേടിയുള്ള യാത്രയിലാണ് നമ്മള്‍. ഇരുട്ട് ലോകത്ത് നിന്നും മാറ്റുവാന്‍ പരിശ്രമിച്ചു. യേശു ക്രിസ്തു ഗുരുവെന്നാണ് സ്വയം അഭിസംബോധന ചെയ്യുന്നത്. സത്യാന്വേഷകരായ നമ്മള്‍ ഈ ഗുരു സന്നിധിയിലേക്ക് എത്തപ്പെടണം. എന്നാല്‍ സ്വന്തം സാദൃശ്യത്തില്‍ ഗുരുവിനെ, ദൈവങ്ങളെ സൃഷ്ടിക്കുവാന്‍ വ്യഗ്രത കാട്ടുവാന്‍ ശ്രമിക്കുന്ന വികലമായ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് അതിരും തീരവും ഇല്ലാത്ത മഹാ സത്തായ ദൈവത്തെ തിരിച്ചറിയുവാന്‍ സാധിക്കണം.
ഗുരുവിനെ അറിയുന്നതാണ് യഥാര്‍ത്ഥ മതവും വിശ്വാസവും. യവനായ ചിന്താധാരയിലും ഇപ്രകാരം ഗുരുവിനെ തേടിയുള്ള അന്വേഷണങ്ങള്‍ കാണുവാന്‍ കഴിയും.
എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഗുരു സങ്കല്‍പ്പം യേശു ക്രിസ്തു ഇവിടെ അവതരിപ്പിക്കുന്നു. കുതിരക്ക് പകരം കഴുതമേല്‍ ഏറിയ രാജാവ് ബദല്‍ സുവിശേഷ വായനകള്‍ നല്‍കുന്നു. മരണത്തോടു കൂടി ജീവിതം അവസാനിക്കുന്നയിടത്ത് മരണത്തോടെ ജീവവന്റെ അനുഭവങ്ങള്‍ സാധ്യമാക്കിയ ഗുരുവായി യേശുക്രിസ്തു മാറുന്നു. ലാസറിനെ ഉയിര്‍പ്പിക്കുന്നത് വഴി ജീവന്റെ സത്യത്തെ ക്രിസ്തു ഈ സത്യത്തെ യവനായനായി സമൂഹത്തെ പഠിപ്പിക്കുന്നു. ആരാണ് യേശുവെന്ന ചോദ്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അതിനുള്ള ഉത്തരം യുക്തികളുടെയും അറിവിന്റെയും തലങ്ങളില്‍ മാത്രം മനനം ചെയ്യുന്ന ഒന്നല്ല. പിന്നെയോ അത് പരിശുദ്ധാത്മ പ്രേരണയാല്‍ വെളിവാക്കേണ്ടതാണ്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ മുഖാമുഖം ദര്‍ശിക്കാതെ വിശ്വസിക്കുകയില്ലെന്ന് പ്രഖ്യാപിച്ച തോമസിനെ യേശു യഥാസ്ഥാനപ്പെടുത്തുന്നതില്‍ തന്റെ മുറിവുകളിലൂടെയാണ് ആ മുറിവുകളിലൂടെ ഉയിര്‍പ്പിന്റെ കൃപയെ മനസ്സിലാക്കി തന്റെ വിശ്വാസം വിശുദ്ധ തോമസ് പ്രഖ്യാപിക്കുന്നു. ഉയിര്‍പ്പിന്റെ സന്ദേശം ക്രിസ്തു ജീവിക്കുന്നുവെന്നുള്ളതാണ്.
പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശക്തി. പ്രാര്‍ത്ഥനകള്‍ കുറയുന്നത് ലോകത്ത് പ്രാര്‍ത്ഥനയില്‍ ശക്തി കണ്ടെത്തുവാന്‍ നമുക്ക് സാധിക്കണം. കുടുംബങ്ങളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം. ആ പ്രാര്‍ത്ഥന നമ്മുടെ അനുദിന യാത്രയില്‍ കരുത്തായി കൂടെയിരിക്കണം. സത്യാന്വേഷണ യാത്രകളില്‍ പ്രാര്‍ത്ഥനയുടെ കരുത്തുമായി സുവിശേഷ തീക്ഷ്ണതയോടെ മുന്നേറുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ